കണ്ണൂർ: കൊവിഡ് വൈറസ് രോഗം ബാധിച്ച് ഇന്ന് രാവിലെ മരിച്ച മാഹി ചെറുകല്ലായി സ്വദേശിയായ മഹ്റൂഫിന് ആരിൽ നിന്നാണ് രോഗം പകർന്നത് എന്നറിയാതെ ആരോഗ്യ വകുപ്പ് ബുദ്ധിമുട്ടുന്നു. പുതുച്ചേരി സംസ്ഥാനത്താണ് താമസമെങ്കിലും ഇദ്ദേഹത്തിന്റെ ബന്ധങ്ങൾ മുഴുവൻ കണ്ണൂർ ജില്ലയിലെ ചൊക്ളി, പന്ന്യന്നൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ്.
ഗൾഫിൽ നിന്നും തിരിച്ചു വന്ന ആരെങ്കിൽ നിന്നുമാവാം ഇദ്ദേഹത്തിന് രോഗബാധയേറ്റതെന്ന നിഗമനത്തിലണ് ആരോഗ്യ വകുപ്പ്. ഹൃദ് രോഗവും വൃക്ക രോഗവുമുള്ള മെഹ്റുഫ് ഏറെ വർഷങ്ങളായി തലശേരി ടെലി ആശുപത്രിയിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. പനി മൂർച്ഛിച്ചാണ് രണ്ടു വട്ടം ഇദ്ദേഹത്തെ ടെലിയിൽ കിടത്തി ചികിത്സിച്ചത്. പിന്നീട് സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന്ചാല മിംമ്സ് ആശുപത്രിയിൽ കൊണ്ടുപോവുകയും ഇവിടെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് രക്ത പരിശോധനയിലൂടെ ഇദ്ദേഹത്തിന് കൊ വിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.
പിന്നീടാണ് ഗുരുതരാവസ്ഥയിലായ മെഹ്റുഫിനെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജ് ടീം പരമാവധി ശ്രമിച്ചുവെങ്കിലും കൊവിഡ് വൈറസ് ശ്വാസകോശത്തെ ബാധിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വെള്ളിയാഴ്‌ച്ച ബോധം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. എന്നാൽ മരണ കിടക്കയിൽ ആയിരുന്നപ്പോഴും മഹ്റു ഫുമായി ബന്ധമുള്ളവരുടെ പൂർണ വിവരങ്ങൾ തയാറാക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആരിൽ നിന്നാണ് രോഗം പടർന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. രോഗം വന്നതെങ്ങനെയെന്നത് തിരിച്ചറിിയാത്തത് മാഹി മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇതിനിടെ മെഹ്റൂഫിന്റെ സംസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം വൈകുന്നേരത്തോടെ സ്വദേശത്ത് നടക്കും. സംസ്കാര ചടങ്ങുകൾക്ക് യാതൊരു വിധ ആൾ കൂട്ടവും അനുവദിക്കില്ല.
പത്ത് അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം സംസ്കരിക്കുക . മരണമടഞ്ഞ മഹ്റുഫ് പുതുച്ചേരി സംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണ് മെഹ്റുഫിന്റത്. .സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ കുടുബാംഗങ്ങളായ ഒൻപതു പേരെ പരിശോധിച്ചുവെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ മൂവായിരം പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: