തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ എല്ലാ വ്യവസായങ്ങളെയും തകര്‍ച്ചയിലാക്കിയിരിക്കുകയാണ്. പത്ര വ്യവസായവും ഈ സാഹചര്യത്തില്‍ ഗുരുതര പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. ന്യൂസ് പ്രിന്റ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പരസ്യങ്ങളുടെ ലഭ്യതക്കുറവ്, വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ വന്ന കോപ്പികളുടെ കുറവ് എന്നിവയോടൊപ്പം ഏജന്റുമാര്‍ക്ക് വരിക്കാരില്‍ നിന്നു വരിസംഖ്യ പിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായിരിക്കുകയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ തുകയും ലഭിക്കുന്നില്ല. പല ഓഫീസുകളിയും ജീവനക്കാര്‍ക്ക് എത്താന്‍ കഴിയുന്നില്ല. തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പത്രസ്ഥാപനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
പല സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിലവില്‍ തന്നെ ഗഡുക്കളായാണ് ശമ്പളം ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗഡുക്കളായി പോലും ശമ്പളം കിട്ടുമോ എന്ന ഭയത്തിലാണ് ജീവനക്കാര്‍.
കോവിഡ് 19 വരുത്തിവെച്ച വിപത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ യാതൊരു വീഴ്ചയും വരാതെ പൊതു സമൂഹത്തില്‍ സത്യസന്ധമായ വാര്‍ത്ത എത്തിക്കുവാന്‍ മാനേജ്‌മെന്റ് മുതല്‍ വിതരണക്കാര്‍ വരെ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തിലും ഈ ദൗത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജോലി ചെയ്യുന്ന പത്ര ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തയാറാകണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനനും പ്രസിഡന്റ് എം.സി. ശിവകുമാറും അഭ്യര്‍ത്ഥിച്ചു. എല്ലാ മേഖലയിലെ തൊഴിലാളികളെയും സര്‍ക്കാര്‍ കരുതുമ്പോള്‍ മാധ്യമ ജീവനക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
















