കൊച്ചി: ക്രിസ്ത്യന്‍ വിശ്വാസത്തേയും യേശുക്രിസ്തുവിനെയും അവഹേളിച്ച് ഇടത്-മൗദൂദി മാധ്യമ പ്രവര്ത്തകന്. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കൊറോണ ദുരന്തവുമായി കൂട്ടി ഫേസ്ബുക്കിലൂടെയാണ് ക്രിസ്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ഇയാള്‍ അവഹേളിച്ചത്. മുന്‍ മീഡിയാവണ്‍ മാധ്യമ പ്രവര്‍ത്തകനായ സനൂപ് ശശിധരനാണ് വിശുദ്ധ മാസത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ അക്ഷേപിച്ചിരിക്കുന്നത്. ‘കഴുവില്‍ ഏറാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല!’ എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ ഒന്നടങ്കം സനൂപിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് ഇവരില്‍ ചിലര്‍ കൂട്ടമായി പോലീസില്‍ പരാതി നല്കി. പോലീസ് സനൂപിനെ വിളിച്ചതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നിയമനടപടി ഭയന്ന് ഇയാള്‍ ഫേസ്ബുക്കിലൂടെ തന്നെ മാപ്പ്അപേക്ഷയുമായും രംഗത്തെത്തിയിട്ടുണ്ട്.
എന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ എല്ലാവരും ക്ഷമിക്കണം. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും സനൂപ് രണ്ടാമതിട്ട പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിനടിയിലും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാവണ്‍, മാതൃഭൂമി, ന്യൂസ്18 എന്നീ മാധ്യമങ്ങളില്‍ സനൂപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ റെഡ്സ്പോട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ന്യൂസ് എഡിറ്ററാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: