ന്യൂദല്‍ഹി: കോവിഡ് രോഗവ്യാപനം സംബന്ധിച്ച് സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടുമ്പോള്‍ അതില്‍ നിസാമുദ്ദീര്‍ മര്‍ക്കസ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്. ദല്‍ഹി ആരോഗ്യ വകുപ്പിന് നല്കിയ കത്തിലാണ് ഈ ആവശ്യവുമായി കമ്മിഷന് അധ്യക്ഷന്‍ സഫറുള്‍ ഇസ്ലാം ഖാന് രംഗത്തെത്തിയത്. ദിവസവും പുറത്തിറക്കുന്ന കൊറോണ വ്യാപന ബുള്ളറ്റിനില്‍ മുസ്ലിം എന്ന വാക്കും ഉപയോഗിക്കരുതെന്ന് കത്തില്‍ പറയുന്നു. മാധ്യമങ്ങളും മറ്റുള്ളവരും ഇസ്ലാമോഫോബിയ വളര്‍ത്തുമെന്ന ന്യായം പറഞ്ഞാണ് സഫറുള്ളിന്റെ ആവശ്യം. ഇത്തരത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസ്, മുസ്ലിം എന്നീ പദങ്ങള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും കത്തില്‍ പറയുന്നു.
എല്ലാ ദിവസവും ദല്‍ഹി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ നിസാമുദ്ദീന്‍ തബ്ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് ബാധിച്ചവരുടെ വിവരം പ്രത്യേക കോളത്തില്‍ രേഖപ്പെടുത്താറുണ്ട്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ദല്‍ഹിയില്‍ ഇതുവരെ 720 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തബ്ലിഗില് പങ്കെടുത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നിരവധിയാണ്. മതസമ്മേളനത്തില്‍ പങ്കെടുത്ത പലരും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ശക്തമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് രോഗം ഏതാണ്ട് പിടിച്ചുനിര്‍ത്തിയ ഘട്ടമെത്തിയപ്പോഴാണ് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വ്യാപകമായി രോഗം സ്ഥിരികീരിച്ചത്. ഇതു ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ നീട്ടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: