തിരുവനന്തപുരം: വിഡ്ഢിത്തം വിളമ്പി സംസ്ഥാനത്തിന് പലപ്പോഴും നാണക്കേടുണ്ടാക്കുന്ന ധനമന്ത്രി തോമസ് ഐസക് ലോക്ഡൗണ്‍ കാലത്തും തന്റെ പതിവു പല്ലവികള്‍ തുടരുന്നു. പകല്‍ പോലെ സത്യമായ രാജ്യത്തെ ധനസ്ഥിതി എന്തെന്ന് അറിയാത്ത ഒരേയൊരു ധനമന്ത്രിയായി തോമസ് ഐസക്ക് മാറി എന്നതാണ് ഒരു ചാനലിന് മന്ത്രി നല്കിയ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്.
മന്ത്രിയുടെ വാക്കുകളില്‍ നിന്ന്”സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതല്‍ പണം വേണോ നോട്ട് അച്ചടിക്കും 90 ആയപ്പോള്‍ ആ നയം മാറി. ഐസക്കിന്റെ ഈ ധനകാര്യ പാടവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
ആവശ്യമുള്ളപ്പോഴെല്ലാം നോട്ട് അച്ചടിച്ച് ഇറക്കണം എന്ന് സംവിധാനത്തിന് 1990ല്‍ തീരശ്ശീല വീണതാണ്. ഇത്തരത്തില്‍ നോട്ട് അച്ചടിച്ച് ഇറക്കിയാല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും ഒരു ചാക്ക് നോട്ടുമായി പോയാല്‍ ഒരു കിലോ വിറക് പോലും വാങ്ങിയ്ക്കാന്‍ കഴിയില്ലെന്നും അറിയാതെയാണോ ഐസക്കിന്റെ ഐസക്ക് ഈ അഭിപ്രായങ്ങള്‍ പറയുന്നത്. പൊട്ടിയ പ്രവാസി ചിട്ടിയും ഇനിയും നടിപ്പിലാക്കാത്ത കേരള ബാങ്കും കിഫ്ബി എന്ന ഒഴിഞ്ഞ പണപ്പെട്ടിയെക്കുറിച്ചുമൊക്കെ കേരളജനത കണ്ടതാണ്. ആഗോള ധനകാര്യ വിദഗ്ദ്ധന് എന്നാണ് ഐസക്കിനെ സിപിഎമ്മില്‍ അറിയപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം മന്ത്രി കെ.സുധാകരന് പലപ്പോഴും മൈക്കിലൂടെ പറഞ്ഞിട്ടുണ്ട്.
കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ജെഎന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് എടുത്തതിന്റെ പേരിലാണ് ഐസക്കിന് സാമ്പത്തിക വിദഗ്ദ്ധന് എന്ന പേരു വീണത്. ആരെങ്കിലും വച്ച് വിളമ്പും ഞാന്‍ തിന്നും എന്നതാണ് ഐസക്കിന്റെ രീതി. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ പൊതു കടം മുപ്പതിനായിരം കോടിയാക്കി. കേന്ദ്രം പൈസ കൊടുക്കണം. ഞങ്ങള്‍ ആവശ്യംപോലെ ചിലവഴിക്കും. അല്ലാതെ ഇവിടെ നിന്ന് നയാപൈസ ഉണ്ടാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: