ലണ്ടന്‍: കൊറോണയെ തുരത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കേട്ട് വീട്ടിലിരിക്കാന്‍ മുന്‍ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ വീഡിയോയിലാണ് ഈ അഭ്യര്‍ഥന.
ഞാന്‍ ബ്രിട്ടനിലാണ്, ജന്മനാടായ ലുട്ടണില്‍ എന്റെ നായയ്ക്കൊപ്പം നടക്കുകയാണ്. വീട്ടില്‍ സുരക്ഷിതമായി ഇരിക്കാന്‍ ഞാന്‍ ഓരോരുത്തരോടും അഭ്യര്‍ഥിക്കുകയാണ്. ഐസൊലേഷന്‍ കാലം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും സാമൂഹ്യ അകലം പാലിക്കുക, അതാണ് ഇന്ത്യാക്കാരോടുള്ള എന്റെ അഭ്യര്‍ഥന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം അനുസരിക്കുക. വളരെ വേഗം ലോക്ഡൗണ്‍ പ്രഖ്യാപിച്ച മോദി പറയുന്നതിനെ ഗൗരവകരമായി തന്നെ കാണുക. പനേസര്‍ പറഞ്ഞു. 50 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനു വേണ്ടി കളിച്ച താരമാണ് പനേസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: