ജനീവ: കൊറോണ വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ നേരിയ ആശ്വസമുണ്ട്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിന്റെ തോതിലും കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായാണ് കണക്കുകള്‍. ജപ്പാനിലും വൈറസ് വ്യാപനത്തിന്റെ തോത് കൂടിയിട്ടുണ്ട്. നാലിയത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നൂറോളം പേര് മരിക്കുകയും ചെയ്തു.
ലോകത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 90,000 കടന്നു. രോഗബാധയില്‍ നിന്ന് 3,40,000 ല്‍ അധികം പേര് മുക്തരായി. 48,201 പേരാണ് ഇപ്പോഴും ലോകത്ത് പലയിടത്തും ഗുരുതരാവസ്ഥയില്‍ തുടരുന്നത്.
അമേരിക്ക
അമേരിക്കയില്‍ ഇന്നലെ മാത്രം 1922 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. രണ്ടേകാല്‍ കോടിയിലധികം പേരെ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14,797 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. 1,51,171 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 6268 പേര് മരിക്കുകയും ചെയ്തു. ന്യൂജഴ്സിയില്‍ മരണം 1500 കവിഞ്ഞു. മിഷിഗനില്‍ മരണസംഖ്യ ആയിരത്തിലേക്കടുത്തു. അമേരിക്കയില്‍ 22,891 പേര് രോഗമുക്തരായി. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം പതിനായിരത്തിലേക്ക് ഉയര്‍ന്നു.
സ്പെയ്ന്‍
സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണം 1,52,446 കവിഞ്ഞു. 15,238 പേര് മരിച്ചു. എന്നാല്‍, ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസത്തേക്കാള്‍ നേരിയ തോതില്‍ കുറഞ്ഞു. 683 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇത് 757 ആയിരുന്നു. 7069 പേര് ഗുരുതരാവസ്ഥയിലാണ്. 52,165 പേര്‍ക്ക് രോഗം ഭേദമായി.
ഇറ്റലി
ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,39,422 ആയി. 17,669 പേര് മരിച്ചു. 26,491 പേര്‍ക്ക് രോഗം ഭേദമായി. 3700 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഈസ്റ്ററിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബജറ്റ് നിയമങ്ങളില്‍ അയവു വരുത്തിയില്ലെങ്കില്‍ യൂറോപ്പിന് അന്ത്യം സംഭവിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പ് കോണ്ടെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്കി.
ബ്രിട്ടന്
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 938 പേര്. ഇതോടെ ആകെ മരണ നിരക്ക് 7097 കവിഞ്ഞു. 60,733 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 135 പേര്‍ക്ക് മാത്രമാണ് കൊറോണ ഭേദമായത്. 1559 പേരുടെ നില ഗുരുതരമാണ്. ലോക്ഡൗണ്‍ അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് ലണ്ടന്‍ മേയര്‍ അറിയിച്ചു. കൊറോണ ബാധിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്.
ജര്‍മനി
ജര്‍മനിയില്‍ രോഗികളുടെ എണ്ണം 113296 ആയി. 2349 പേര് മരിച്ചു. 46300 പേര് രോഗമുക്തരായി. അയ്യായിരത്തോളം പേര് ഇന്നും ഗുരുതരാവസ്ഥയിലാണ്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ 11,2950 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 10,869 പേര് മരിച്ചു. 21,254 പേര് രോഗത്തില്‍ നിന്ന് മുക്തരായി. 7148 പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: