ന്യൂദല്‍ഹി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണവുമായി ഇന്ത്യന്‍ റെയില്‍വേ. വിവിധ നഗരങ്ങളിലായി പാവപ്പെട്ടവര്‍ക്ക് 8.5 ലക്ഷം ഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്. ഐആര്സിടിസിയുടേയും ആര്‍പിഎഫിന്റേയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണിത്. റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും ഭക്ഷണം തേടി വരുന്നവരെ ഉദ്ദേശിച്ചാണ് ഭക്ഷണവിതരണം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയില്‍വേയുടെ ഈ സന്നദ്ധസേവനം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബോഗികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വേ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ 55 ബോഗികളിലായി 880 വാര്‍ഡുകള്‍ ഇന്ന് കൈമാറും. ആരോഗ്യ ജീവനക്കാര്‍ക്കായി പ്രത്യേക ബോഗികളും ഉണ്ട്. തിരുവനന്തപുരം (16), കൊച്ചുവേളി (11), എറണാകുളം (16), ഷൊര്‍ണൂര്‍ (12) എന്നീ ഡിപ്പോകളിലാണ് ഐസൊലേഷന്‍ വാര്‍ഡു നിര്‍മാണം പൂര്‍ത്തീകരിച്ചത്. രാജ്യത്താകെ 5000 ബോഗികളിലായി 80,000 ഐസൊലേഷന്‍ വാര്‍ഡുകളാണ് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: