കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി ആര്‍എസ്എസിന്റെ സേവാവിഭാഗ്. സംസ്ഥാനത്തൊട്ടാകെ 2300 സ്ഥലങ്ങളിലാണ് സേവാവിഭാഗ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ആറു വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്. 33072 പ്രവര്‍ത്തകരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നത് എറണാകുളം ജില്ലയിലാണ്. 1419 സ്ഥലങ്ങളില്‍. വിവിധ സ്ഥലങ്ങളിലായി സംസ്ഥാനത്ത് 127775 പേര്‍ക്ക് ഭക്ഷണം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ 480 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രം സ്ഥാപിച്ചു.
കോട്ടയത്ത് 58 സ്ഥലങ്ങളില്‍ കുടിവെള്ളവിതരണവും 70 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രവും സ്ഥാപിച്ചു. 60 രോഗികളെ വിവിധ ആശുപത്രികളില്‍ എത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. തൃശ്ശൂരില്‍ മൂന്ന് സ്ഥലങ്ങളിലായി 156 പേര്‍ രക്തദാനം ചെയ്തു. അഞ്ചു പൊതുഅടുക്കളകള്‍ ഇവിടെ നടത്തുന്നു. തൊടുപുഴയില്‍ രക്തദാനം നടന്നുവരുന്നു. കൊല്ലത്ത് 1207 പേര്‍ക്ക് കുടിവെള്ള വിതരണവും ആറു പൊതുഅടുക്കളയും നടത്തുന്നു.
എറണാകുളത്ത് 53പേര്‍ പൊതുഅടുക്കളയില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുന്നതിനുള്ള ശുചീകരണത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. മലപ്പുറത്ത് 22938 പേര്‍ക്കും കോഴിക്കോട് 37577 പേര്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ 2596 പേര്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചു കൊടുത്തു. 2300 കേന്ദ്രങ്ങളാണ് സ്വയം സേവകര്‍ മുന്‍കൈ എടുത്ത് ശുചീകരിച്ചത്. കോട്ടയത്ത് മാത്രം 960 സ്ഥലങ്ങള്‍ ശുചീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രവര്‍ത്തനത്തിലുള്ളത്. 10777 പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: