ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ദുഷ്കരമായ ജോലിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇവരെ നമ്മളില്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. അവരുടെ പ്രവര്‍ത്തിയെ വേറിട്ട രീതിയില്‍ അഭിനന്ദിച്ചിരിക്കുകയാണ് തമിഴ്നാട് പോലീസ്.
തിരുനെല്‍വേലി ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ശുചീകരണ തൊഴിലാളികള്‍ക്കും ജില്ലാ കോര്പ്പറേഷന് ആരോഗ്യവിഭാഗത്തിനും ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് നന്ദി അറിയിച്ചത്. കൊറോണ പ്രതിരോധത്തിനായി സമൂഹത്തിലെ ഏറ്റവും ദുഷ്ക്കരമായ ജോലികള്‍ ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ വലിയ ആദരവ് അര്‍ഹിക്കുന്നവരാണ്. അവരെ ആദരിക്കുന്നതില്‍ പോലീസ് സേന അത്യധികം അഭിമാനം കൊള്ളുന്നു തിരുനെല്‍വേലി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശരവണന് പറഞ്ഞു.
ഹരിയാനയിലെ അംബാലയിലും ശുചീകരണ തൊഴിലാളികള്‍ക്ക് പ്രദേശവാസികള്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. പതിവ് പോലെ ഓടകള്‍ വൃത്തിയാക്കിക്കൊണ്ടിരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് മേല്‍ അവരവരുടെ വീടുകള്‍ക്ക് പുറത്തും ബാല്കണികളില് നിന്നുകൊണ്ട് പുഷ്പ വൃഷ്ടി നടത്തിക്കൊണ്ടാണ് ഇവര്‍ സ്വീകരിച്ചത്. ശുചീകരണ തൊഴിലാളികളുടെ ധീരതയോടുള്ള ആദരസൂചകമായാണ് തങ്ങള്‍ ഇപ്രകാരം ഒരു സ്വീകരണം ഒരുക്കിയതെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: