Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊറോണ: ലോക നേതാക്കള്‍ക്കൊപ്പം പിണറായിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ്ങിലെ രാഷ്‌ട്രീയം വ്യക്തമെന്ന് ശ്രീജിത് പണിക്കര്‍

കോവിഡിനെ പ്രതിരോധിക്കുന്ന ലോക നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സ്ഥലത്താണ് ഈ സോഷ്യല്‍ എന്‍ജിനീയറിങ് നടക്കുന്നത്. ബൃഹത്തായ രാജ്യങ്ങളും ഒരു ചെറിയ സംസ്ഥാനവും തമ്മിലാണ് താരതമ്യം എന്നതൊക്കെ വായനക്കാര്‍ മറക്കണം എന്നതാണ് അതിനു പിന്നിലെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 11:49 am IST
in Social Trend

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്ന ലോക നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ്ങിലെ രാഷ്‌ട്രീയം വ്യക്തമാണെന്ന് രാഷ്‌ട്രീയ സംവാദകന്‍ ശ്രീജിത് പണിക്കര്‍. മാധ്യമങ്ങള്‍, പ്രത്യേകിച്ചും പത്ര മാധ്യമങ്ങള്‍, നിസ്സാരമെന്നു തോന്നുന്ന ചില കണക്കുകളിലൂടെ നടത്തുന്ന ഒരു സോഷ്യല്‍ എന്‍ജിനീയറിങ് പരിപാടി ഉണ്ട്. ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ ശരാശരിയിലും മികച്ചതാണ് കേരളത്തിന്റെ കണക്കുകള്‍ എന്നൊരു പൊതുബോധം ആള്‍ക്കാരില്‍ സൃഷ്ടിക്കുക എന്നതാണ് അതെന്നും ശ്രീജിത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം- മാധ്യമങ്ങള്‍, പ്രത്യേകിച്ചും പത്ര മാധ്യമങ്ങള്‍, നിസ്സാരമെന്നു തോന്നുന്ന ചില കണക്കുകളിലൂടെ നടത്തുന്ന ഒരു സോഷ്യല്‍ എന്‍ജിനീയറിങ് പരിപാടി ഉണ്ട്. ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ ശരാശരിയിലും മികച്ചതാണ് കേരളത്തിന്റെ കണക്കുകള്‍ എന്നൊരു പൊതുബോധം ആള്‍ക്കാരില്‍ സൃഷ്ടിക്കുക എന്നതാണ് അത്.

കോവിഡിനെ പ്രതിരോധിക്കുന്ന ലോക നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സ്ഥലത്താണ് ഈ സോഷ്യല്‍ എന്‍ജിനീയറിങ് നടക്കുന്നത്. ബൃഹത്തായ രാജ്യങ്ങളും ഒരു ചെറിയ സംസ്ഥാനവും തമ്മിലാണ് താരതമ്യം എന്നതൊക്കെ വായനക്കാര്‍ മറക്കണം എന്നതാണ് അതിനു പിന്നിലെ രാഷ്‌ട്രീയം.ഇന്ത്യ കളി ജയിച്ചാലും തോറ്റാലും മലയാളി ക്രിക്കറ്റ് താരം സെഞ്ച്വറി നേടി എന്ന നിര്‍ദ്ദോഷമായ തലക്കെട്ട് പോലെയേ ഈ പ്രാദേശിക നേട്ടത്തിന്റെ റിപ്പോര്‍ട്ടിങ് ആള്‍ക്കാര്‍ക്ക് അനുഭവപ്പെടാവൂ എന്നതാണ് ഇതിന്റെ ടെക്‌നീക്.പക്ഷെ ഇതിനു പിന്നിലെ രാഷ്‌ട്രീയം നിസ്സാരമല്ല. ഉത്തര്‍ പ്രദേശിലെയും ഗുജറാത്തിലെയും ഏതു വില്ലേജ് തലത്തിലും ഉണ്ടാകുന്ന നെഗറ്റീവ് വാര്‍ത്തകളെ പര്‍വതീകരിച്ചു കാണിക്കുന്ന അതേ ടെക്‌നീക് ആണ് ഇതിനു പിന്നിലും. ഇനി, സംസ്ഥാന കണക്കിനു താഴെ ഒരു ഡിവിഷന്‍ കൂടി കാണിച്ച് വീമ്പു പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല എന്നുള്ളത് ശ്രദ്ധിക്കൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളെ തിരിച്ചു കണക്ക് കാണിച്ച് അഭിമാനം കൊള്ളുന്നതുപോലെ, സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനത്തില്‍ തിരിച്ചു കണക്ക് കാണിച്ച് അഭിമാനം കൊള്ളാന്‍ ഇവര്‍ നോക്കുന്നുണ്ടോ? ഇല്ല.

കാരണം, ജില്ലകളിലെ കണക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ മേല്‍പറഞ്ഞ രാഷ്‌ട്രീയത്തെ പ്രതികൂലമായി ബാധിക്കും. ‘കോട്ടയത്തെ കാര്യങ്ങള്‍ ഭേദമാണ്, പക്ഷെ കാസര്‍ഗോഡ് ഉള്ളത് അങ്ങനെയല്ലല്ലോ’ എന്നു വായനക്കാരന്‍ ചിന്തിച്ചാല്‍ ഈ ടെക്‌നീക് പൊളിയും. കാരണം അപ്പോള്‍ അവനു സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംശയം തോന്നും. അതുകൊണ്ട് അത് പ്രത്യേകം മാത്രമേ കാണിക്കൂ. അതായത്, അവന്‍ ‘കേരളത്തിലെ കാര്യങ്ങള്‍ ഭേദമാണ്, പക്ഷെ ഇന്ത്യയിലേത് അങ്ങനെയല്ലല്ലോ’ എന്നു മാത്രമേ ചിന്തിക്കാന്‍ പാടുള്ളൂ.

ജില്ലാ തലത്തിലേക്ക് പോയാല്‍ അവിടെ കാര്യങ്ങള്‍ നടത്തുന്നവരുടെ കാര്യക്ഷമത എന്നതിലേക്ക് വായനക്കാരന്റെ ചിന്ത പോകും എന്നതിനാല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നതാണ് മറ്റൊരു കാരണം. പത്രങ്ങള്‍ ഇനി കുറച്ചുകൂടി പ്രാദേശിക വാദം കാണിച്ച് നോക്കൂ. പ്രിന്റ് എഡിഷനുകള്‍ തിരിച്ചു കണക്കുകള്‍ കാണിച്ച്, ഞങ്ങളാണ് മികച്ചത് എന്നു പറഞ്ഞു നോക്കൂ. ചെയ്യില്ല. അതാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന രാഷ്‌ട്രീയം.

Tags: Pinarayi Vijayanപുസ്തകംSreejithPanicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.