കാളിയാര്‍: കാളിയാര്‍ ചീങ്കല്‍ സിറ്റിയ്ക്ക് സമീപത്ത് നിന്ന് കോടയുമായി മൂന്നംഗ സംഘം പിടിയില്‍. കൂവപ്പുറം പൂത്തന്‍പുരയില്‍ രജീവ്(പത്തനംതിട്ട രജീവ്-45), ഇയാളുടെ സഹായികളും ചീങ്കല്‍സിറ്റി സ്വദേശികളുമായ സോനു(30), രജ്ഞിത്ത്(37) എന്നിവരാണ് പിടിയിലായത്.
രജീവിന്റെ വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതിനിടെയാണ് സംഘം കുടുങ്ങുന്നത്. വീട്ടില്‍ നിന്ന് 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കാളിയാര്‍ എസ്എച്ച്ഒ പങ്കജാക്ഷന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്് പരിശോധന നടത്തിയത്.
എസ്ഐ ചന്ദ്രന്, എഎസ്ഐ വിജേഷ്, ഉദ്യോഗസ്ഥാരായ ജിമ്മി അന്‍സാര്‍, ശശികുമാര്‍, ഷൈലജ, ഷാഹിദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: