തിരുവല്ല: കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. നെടുമ്പ്രം മുൻ പഞ്ചായത്ത് പ്രസിഡന്റ് രമാദേവിയുടെ ഭർത്താവ് നോബിൾ ഹൗസിൽ വിജയകുമാർ(62) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ മാർച്ച് 19ന് അഹമ്മദാബാദിൽ നിന്നുമാണ് വീട്ടിലെത്തിയത്. അന്നുമുതൽ നിരീക്ഷണത്തിലായിരുന്നു.
മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വിദഗ്ധ പരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം മാത്രമെ പരിശോധനപൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് ലഭിക്കുകയുള്ളു.
മക്കൾ നോബിൾ,ബ്രൈറ്റി,രോഹിത്. മരുമക്കൾ: ശ്യാം,ബാലചന്ദ്രൻ,മീര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: