കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന നുണപ്രചാരണത്തിന് മുഖ്യമന്ത്രിപിണറായി വിജയന്റെ മൗനസമ്മതത്തോടെയെന്നു സംശയമുയരുന്നു. കൊറോണക്കാലത്ത് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ദിവസവും വൈകിട്ട് പത്രസമ്മേളനത്തില്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഇതുവരെയും മന്ത്രിമാരെ വിലക്കാനോ വിശദീകരണം ചോദിക്കാനോ തയാറായിട്ടില്ല.
കൊറോണ പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ എല്ലാ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കെതിരെയും കേരളത്തിലെ സിപിഎം നേതാക്കളും മന്ത്രിമാരും നീചമായ പ്രചരണമാണ് നടത്തിയത്. ജനതാകര്ഫ്യുവിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തപ്പോള്‍ തോമസ് ഐസക്കും മേഴ്സിക്കുട്ടിയമ്മയും മുതല്‍ എം.ബി. രാജേഷ് വരെയുള്ള നേതാക്കള്‍ പരിഹസിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കാവുന്ന തുകയില്‍ കണ്ണുനട്ട് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ നിലപാടിനെ വെള്ളപൂശാന്‍ തോമസ് ഐസക്കിനെപ്പോലുള്ളവരെ നിയോഗിക്കുകയായിരുന്നു എന്നാണ് ആരോപണമുയരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് നിലവാരം കുറഞ്ഞ തരത്തിലാണ് ധനമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചത്.
ഐക്യദീപം കൊളുത്തുന്നതിന് വീടികളില്‍ ലൈറ്റ് അണച്ചാല് വൈദ്യുതി വിതരണം മൊത്തത്തില്‍ തകരാറിലാകുമാകുമെന്നൊക്കെയുള്ള കല്ലുവെച്ച കള്ളമാണ് തോമസ് ഐസക്ക് വിളിച്ചു പറഞ്ഞത്. എന്നിട്ടും അത്തരം നുണപ്രചരണങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കുന്നത് തടയാനോ അവരെ തിരുത്താനോ മുഖ്യമന്ത്രി തയാറാകാത്തതാണ് സംശയങ്ങള്‍ക്കിട നല്‍കുന്നത്. എന്റെ വീട്ടില്‍ വൈദ്യുതി വിളക്കുകള്‍ അണച്ചില്ലെന്നും ദീപം കൊളുത്തിയില്ലെന്നും പരസ്യമായി മന്ത്രി ഇ.പി. ജയരാജന് പറഞ്ഞതും ണ്ടില്ലെന്നു നടച്ചു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: