തിരുവനന്തപുരം: ജാപ്പനീസ് യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ ഇസുസു മോട്ടോഴ്സ് ഇന്ത്യ, നിലവിലുള്ള വാഹനങ്ങളുടെ സര്‍വീസ് ഷെഡ്യൂളുകള്‍ ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ കാലയളവില്‍ വാറന്റി അവസാനിക്കുന്ന എല്ലാ വാഹനങ്ങളുടേയും വാറന്റി 2020 മെയ് അവസാനം വരെ നീട്ടിക്കിട്ടും. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ കാലയളവില്‍ പീരിയോഡിക് മെയിന്റനന്‍സ് സര്‍വീസിന് വരാനിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും 2020 മെയ് അവസാനം വരെ സര്‍വീസ് നടത്താം.
ഇസുസു ബിഎസ്6 മോഡലുകള്‍ അവതരിപ്പിക്കുന്നത് 2020-21 വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിലേക്ക് മാറ്റിവെച്ചു. കൊറോണ വൈറസ് കാരണം ആളുകള്‍ക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് ലോഞ്ചിങ് മാറ്റിവെച്ചത്. പുതിയ ലോഞ്ചിങ് തിയതി പിന്നീട് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: