ഹൈദരാബാദ്: കൊറോണയാണെന്ന് വച്ച് വീട്ടില്‍ വെറുതെ ഇരിക്കുന്നത് എങ്ങനെ? സ്വന്തം കഴിവുകള്‍ പുറത്തെടുക്കാന്‍ ഇതിലും മികച്ച സമയം ഇനി കിട്ടില്ലെന്ന് ഹൈദരാബാദ് സ്വദേശി സുധാകറിന് കൃത്യമായി അറിയാം. കൊറോണ വൈറസിന്റെ വ്യാപ്തി ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കൊറോണ കാര്‍ എന്ന സങ്കല്പ്പത്തിലേക്ക് എത്തിയിരിക്കുകയാണ് സുധാകര്‍. ആദ്യം ചിരിപ്പിക്കുമെങ്കിലും ഹൈദരാബാദില്‍ ഇത് യാഥാര്‍ഥ്യമായി കഴിഞ്ഞു. കാറിനോടുള്ള അമിത കമ്പമാണ് സുധാകറിനെ കൊറോണ കാറിലേക്ക് നയിച്ചത്.
കാറിന് തീര്‍ത്തും കൊറോണ വൈറസിന്റെ രൂപമാണ്. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കാറില്‍ 100 സിസി എഞ്ചിനും ആറ് വീലുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. 40 കി.മീ വരെ വേഗമുണ്ട്. വീട്ടില്‍ സ്വയം സുരക്ഷിതരായി ഇരിക്കുകയെന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സുധാകര്‍ പറഞ്ഞു.
ഹൈദരാബാദ് പോലീസിന് ഉടനെ വാഹനം കൈമാറും. ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് ഇത് സഹായകമാകുമെന്നും സുധാകര്‍ പറഞ്ഞു. ഇതാദ്യമായല്ല സാമൂഹിക സന്ദേശവുമായി സുധാകര്‍ കാര്‍ നിര്‍മിക്കുന്നത്. നേരത്തെ പക്ഷികളെ കൂട്ടിലടക്കരുതെന്ന സന്ദേശവുമായി കാര്‍ നിര്‍മിച്ചിരുന്നു. പിന്നീട് സിഗരറ്റിന്റെ ദോഷ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി സിഗരറ്റ് കാറും എയ്ഡ്സ് രോഗബാധയെക്കുറിച്ച് ബോധവത്കരിക്കാന്‍ കോണ്ടം കാറും നിര്‍മിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് കാറും നിര്‍മിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ സുധാ കാര്‍സ് എന്ന മ്യൂസിയം നടത്തുകയാണ് ഇദ്ദേഹം. ജനങ്ങള്‍ക്കായുള്ള സന്ദേശം കാര്‍ നിര്‍മാണത്തിലൂടെ ആകര്‍ഷണമാക്കുന്ന സുധാകറിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: