പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ള കൊറോണ രോഗബാധിതരുടെ രണ്ടാംസാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്. യഥാക്രമം മാര്‍ച്ച് 29 നും ഏപ്രില്‍ ഒന്നിനും രോഗം സ്ഥിരീകരിച്ച പാലക്കുഴി, ചാലിശ്ശേരി സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതിന്റെ അടിസ്ഥാനത്തില്‍ ഒരുതവണകൂടി പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമായിരിക്കും ആശുപത്രി വിടാന്‍ അനുവദിക്കുക.
മാര്‍ച്ച് 24 നും 25 നുമായി രോഗം സ്ഥിരീകരിച്ച വരോട്, കാരാകുറുശ്ശി സ്വദേശികളുടെ മൂന്നാം സാമ്പിള്‍ ഫലം നെഗറ്റീവാണ്. ഇവരുടെ രണ്ടാം സാമ്പിള്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്നാണ് രണ്ട് പരിശോധനകള്‍ കൂടി വേണ്ടി വന്നത്.
മാര്‍ച്ച് 25 നും 28 നും രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം, ഒറ്റപ്പാലം സ്വദേശികളുടെ രണ്ടാം സാമ്പിള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് തവണ കൂടി പരിശോധന നടത്തും.ഇവരുടെ മൂന്നാം സാമ്പിള്‍ നാളെ പരിശോധനയ്ക്ക് അയക്കും. ഏപ്രില്‍ നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശിയുടെ സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്കായി ഇന്ന് അയക്കും.കൂടാതെ, രോഗം സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശിയുടെ മകനും കെഎസ്ആര്‍ടിസി കളക്ടറുമായ ആളുടെ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: