തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ്. കമ്മ്യൂണിറ്റി കിച്ചണുകളിലേയ്‌ക്കുള്ള ഫണ്ടുകള്‍ പലയിടത്തും തീര്‍ന്നിരിക്കുകയാണ്. ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കാത്തത് കമ്മ്യൂണിറ്റി കിച്ചന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. പലയിടത്തും പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണത്തിന്റെ അളവുകളും കുറച്ചിരിക്കുകയാണ്.
കമ്മ്യൂണിറ്റി കിച്ചണന്‍ വഴി പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരായ പലര്‍ക്കും ഭക്ഷണപഥാര്‍ത്ഥങ്ങള്‍ ലഭിക്കാതെയും വരുന്നു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിഞ്ഞ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ സിപിഎം കൗണ്‍സിലര്‍മാരുടേതല്ലാത്ത എല്ലാ വാര്‍ഡുകളിലെയും കമ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപനും, അഡ്വ. വി.ജി ഗിരികുമാറും ഇറങ്ങിപ്പോയി.
ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്ക് ഇന്നലെയും ആവശ്യമായ പച്ചക്കറിയും പലവഞ്ചനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചു. മണക്കാട് പയറ്റിക്കുപ്പയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്ക് കൗണ്‍സിലര്‍മാരായ ആര്‍.സി ബീന, സിമി ജ്യോതിഷ് ബിജെപി ജില്ലാ ട്രഷറര്‍ എസ്. നിഷാന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രവര്‍ത്തകരാണ് അവശ്യവസ്തുക്കള്‍ എത്തിച്ചത്.
പതിനാലു മണ്ഡലങ്ങളിലായി ഇന്നലെ 14858 പേര്‍ക്കാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തില്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തത്. ഇത് കൂടാതെ 5687 പേര്‍ക്ക് അരിയും മറ്റ് പലവഞ്ചനങ്ങളും അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: