ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസിനെ പ്രതിരോധിക്കാന്‍ നടപ്പാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബോറടി മാറ്റാനുള്ള പോംവഴിയുമായി ദൂരദര്ശന്.
കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്നതും ഇഷ്ടപെടുന്നതുമായ പരിപാടികളായ രാമായണവും ശക്തിമാനും ഇതിനോടകം ബോറടി മാറ്റുന്നതിന്റെ ഭാഗമായി ദൂരദര്ശന് സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആളുകളെ സന്തോഷിപ്പിക്കാന്‍ വീണ്ടും തയ്യാറെടുത്ത ദൂരദര്ശന് കുട്ടിക്കാലത്തെ പലരുടേയും ഹീറോ ആയ മൗഗ്ലിയുടെ കഥയായ ജംഗിള്‍ ബുക്കും ഇന്നലെ(ഏപ്രില്‍ എട്ട്) ഉച്ചയ്ക്ക് ഒരു മണി മുതല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി.
റുഡ്യാഡ് ക്ലിപ്പിംങ് എഴുതിയ നോവലായ ജംഗിള്‍ ബുക്കിന്റെ അനിമേഷന്‍ രൂപമായ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഈ നോവല്‍ ലോകവ്യാപകമായി ഹിറ്റായിരുന്നു. 1993ലായിരുന്നു ദൂരദര്ശന് ആദ്യമായി ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്തത്. കാട്ടിലകപ്പെടുന്ന മനുഷ്യക്കുട്ടിയും ഈ മനുഷ്യക്കുട്ടിയെ വളര്‍ത്തുന്ന ചെന്നായ്ക്കൂട്ടവും വില്ലനായി എത്തുന്ന ഷേര്ഖാന് എന്ന കടുവയും എല്ലാം അടങ്ങുന്നതായിരുന്നു ജംഗിള്‍ ബുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: