കൊറോണക്കാലത്തും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന മുറവിളി മുഖ്യമന്ത്രിയില്‍ നിന്നും മാത്രമല്ല പത്രങ്ങളിലും, ടിവിയിലും വിശേഷിച്ച് സോഷ്യല്‍ മീഡിയയിലും കണ്ട് സഹികെട്ടാണ് ഈ കുറിപ്പെഴുതുന്നത്. ഏറ്റവും അവസാനം ഹിന്ദു ദിനപത്രം എഴുതിയത് ദുരന്തനിവാരണ ഫണ്ട് ഏറ്റവും കുറവ് 157 കോടി നല്കി കേരളത്തെ അപമാനിച്ചു എന്നാണ്. മഹാരാഷ്ട്രക്ക് 1611 കോടിയും യുപിക്ക് 966 കോടിയും, ഗുജറാത്തിന് 662 കോടിയും കൊടുത്തെന്ന കണക്കുമുണ്ട്.
1 കോണ്‍-സേന സംഖ്യം ഭരിക്കുന്ന മഹാരാഷ്ട്രക്ക് എന്തേ ഏറ്റവും കൂടുതല്‍ നല്‍കിയത്?
2 യോഗിയുടെ യുപിയും മോദിയുടെ സാക്ഷാല്‍ ഗുജറാത്തും എന്തേ പിന്നിലായി?
കാര്യങ്ങള്‍ സത്യസന്ധമായും കൃത്യമായും പഠിക്കണം. കേന്ദ്ര ഫണ്ട് നല്‍കുന്നതിന് ചില ചട്ടങ്ങള്‍ ഉണ്ട്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടുണ്ട് (2005), അതനുസരിച്ച് ഒരോ ദുരന്തത്തെയും തുടര്‍ന്ന് സംസ്ഥാനം നല്കുന്ന റിപ്പോര്‍ട്ട് പഠിക്കുന്ന കേന്ദ്ര വിദഗ്ധ സംഘമുണ്ട്. പിന്നെ ജനസംഖ്യ, ഭൂമിശാസ്ത്രം, ദുരന്തത്തിന്റെ വ്യാപ്തി തുടങ്ങിയ ഘടങ്ങള്‍ വേറെയും. കേരളത്തിന് ഫണ്ട് കുറയുന്നതിന്റെ പ്രധാന കാര്യം മുമ്പ് ഈ ഇനത്തില്‍ കിട്ടിയ തുക ചെലവാക്കുന്നത് കുറഞ്ഞതാണ്. ഫണ്ട് നടപ്പാക്കുന്ന തോതും വിലയിരുത്തും.
കേരളത്തിന് ഫണ്ട് കുറയാന്‍ ഏറ്റവും വലിയ കാരണം രണ്ട് പ്രളയങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത് 2904 കോടിയും (2018) 450 കോടിയും (2019) ആണ്. അതിന്റെ പകുതി പോലും ചിലവഴിച്ചിട്ടില്ല, ചെലവഴിച്ചതിന്റെ കണക്ക് മുഴുവന്‍ കൃത്യമായി നല്‍കിയിട്ടുമില്ല. ഇതാണ് സത്യം എന്നിരിക്കെ, രാഷ്ട്രീയ പ്രേരിതമായി മുഖ്യമന്ത്രി പറയുന്നത് പോലെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ പറയരുത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം പോലെ ദ ഹിന്ദു എഴുതരുത്!
പിണറായിക്ക് ലോട്ടറി
സത്യത്തില്‍ പിണറായിക്ക് കേന്ദ്രത്തില്‍ നിന്ന് ലോട്ടറി അടിച്ച കാലമാണ് ഇപ്പോള്‍. 1217 കോടിയാണ് കേന്ദ്രം പ്രത്യേക സഹായമായി കഴിഞ്ഞവാരം കേരളത്തിന് നല്‍കിയത്.15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് 13 സംസ്ഥാനങ്ങള്‍ക്ക് ധനകമ്മിയുമായി ബന്ധപ്പെട്ട് ഫണ്ട് നല്‍കിപ്പോള്‍ ഏറ്റവും നല്ല വിഹിതം കേരളത്തിനാണ് കിട്ടിയത്. ഒരു പത്രവും, ടിവിയും വാര്‍ത്ത കൊടുത്തില്ല. ഈ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കടം കയറി മുടിയുന്നവര്ക്കുള്ള കേന്ദ്ര സാമ്പത്തിക പിന്തുണയായതുകൊണ്ടാവാം തോമസ് ഐസക്ക് മിണ്ടാത്തത.് തന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതക്കുള്ള കേന്ദ്രസമ്മാനമാണ് 1217 കോടി അധിക ധനമെന്ന് ഐസക്കിന് അറിയാം.
ഇനി ആദ്യ പ്രളയത്തിലെ വരവ് ചെലവ് നോക്കാം. 2018ല്‍ കേന്ദ്രസഹായം – 2904 കോടി, വേള്‍ഡ് ബാങ്ക് വികസന വായ്പ -1780 കോടി, ജീവനക്കാരുടെ സാലറി ചാലഞ്ച് – 1977 കോടി, പ്രളയ പിരിവ് പൊതു സമൂഹം വഴി -2672 കോടി. ആകെ പിണറായിയുടെ കൈയില്‍ ഒന്നാം പ്രളയം വക – 9333 കോടി. ഇതില്‍ എത്ര കാശ് ചെലവാക്കി? വീട് 18000 എണ്ണം – 1317 കോടി, മരിച്ചവര്‍ക്ക് ധനസഹായം 417 കോടി, തകര്‍ന്ന റോഡ്, പാലം മറ്റ് ചെലവടക്കം കരാറുകാര്‍ക്ക് കൊടുത്തത് 1450 കോടി, കേരളമാകെ ആദ്യ ഘട്ടത്തില്‍ 10000 രൂപവെച്ച് എല്ലാവര്ക്കും നല്കിയതും ദുരിത ക്യാമ്പിലെ ചെലവും 850 കോടി (ഏകദേശം), എല്ലാം കൂടി 4034 കോടി. ചെലവ് വരവ് 9333 കോടി, ചെലവ് 4034 കോടി, ബാക്കി 5299 കോടി. ഈ തുക എവിടെ എന്ന് തോമസ് ഐസക്ക് പറയണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: