Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖങ്ങളുടെ ഉറവിടം അജ്ഞാനത്തില്‍

വിവേകചൂഡാമണി-112

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 9, 2020, 04:40 am IST
in Samskriti

ശ്ലോകം 164

ദേഹാത്മധീരേവ നൃണാമസദ്ധിയാം

ജന്മാദിദുഃഖപ്രഭവസ്യ ബീജം

യതസ്തതസ്ത്വം ജഹി താം പ്രയത്‌നാത്

ത്യക്തേ തു ചിത്തേ ന പുനര്‍ഭവാശ

അസദ് വസ്തുക്കളില്‍ ആസക്തരായവരുടെ ദേഹാത്മബുദ്ധി തന്നെയാണ് അവരുടെ ജനനം മരണം തുടങ്ങിയ ദുഃഖങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അതിനാല്‍ പ്രയത്‌നത്തിലൂടെ അതിനെ ഇല്ലാതാക്കൂ. ദേഹത്തോടുള്ള താദാത്മ്യം നീങ്ങിയാല്‍ പിന്നെ വീണ്ടും സംസാരത്തില്‍ വന്ന് ജനിക്കേണ്ടി വരില്ല.

അന്നമയകോശമായ ഈ സ്ഥൂല ശരീരത്തെക്കുറിച്ചുള്ള വിചിന്തനമാണ് കഴിഞ്ഞ 11 ശ്ലോകങ്ങളില്‍ കണ്ടത്. അന്നമയകോശ വിചാരം ഈ ശ്ലോകത്തോടെ അവസാനിപ്പിക്കുന്നു. ലോകത്തിലെ എല്ലാ വസ്തുക്കളേയും പോലെ തന്നെയാണ് നമ്മുടെ ശരീരവും. അവയെല്ലാം ഉണ്ടായി നിലനിന്ന് നശിക്കുന്നവയാണ്. ജനനം, വളര്‍ച്ച, രോഗം മുതലായവ, ക്ഷയിക്കല്‍, മരണം അല്ലെങ്കില്‍ നാശം എന്നിവ എല്ലാ അസദ് വസ്തുക്കള്‍ക്കും ഉണ്ടാകും. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ് എല്ലാം. നമുക്ക് പെട്ടെന്ന് ബോധ്യമാവുന്നില്ല എന്ന് മാത്രം. ഓരോ മാറ്റവും ഒരു തരത്തില്‍ വേദനയുണ്ടാക്കുന്നതാണ്. ശരീരത്തിനും ഇതൊക്കെ അനുഭവിക്കണം. ഞാന്‍ ശരീരമാണെന്ന തോന്നലുണ്ടായാല്‍ പിന്നെ കഷ്ടമാണ്. ദേഹത്തില്‍ ആത്മ ബുദ്ധിയെ വെച്ചു പുലര്‍ത്തുന്ന മിഥ്യാധാരണയാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം.

ഈ ലോകത്ത് സുഖത്തിന് വേണ്ടി പ്രയത്‌നിച്ചാലും ദുഃഖമുണ്ടാകുന്നു എന്നത് എല്ലാവര്‍ക്കും മനസ്സിലായിട്ടുള്ള കാര്യമാകും. എന്നാല്‍ ഇത് പോലും അറിയാതെയുള്ള മൂഢന്‍മാരുണ്ടാകും.

ദുഃഖങ്ങളൊക്കെ ഒടുങ്ങാന്‍ എന്താണ് വഴി?

എവിടെ നിന്നാണ് ദുഃഖങ്ങള്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തണം. ദുഃഖങ്ങളുടെ വേര് അന്വേഷിച്ച് പോയാല്‍ അത് ചെന്ന് അവസാനിക്കുക അജ്ഞാനത്തിലാണ്.

അറിവില്ലായ്‌മയുടെ ഏറ്റവും പ്രകടമായ ഭാവമാണ് ഞാന്‍ ദേഹമാണെന്ന തോന്നല്‍.അതിനെ പ്രയത്‌നത്താല്‍ നീക്കം ചെയ്യണമെന്നതാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. ഞാന്‍ ഈ ദേഹമല്ല, ആത്മാവാണ് എന്ന വസ്തവത്തെ ബോധ്യപ്പെടാന്‍ അത്ര എളുപ്പമൊന്നുമല്ല. അത്രയ്‌ക്ക് അധികമുണ്ട് ദേഹാത്മബുദ്ധി.  ശരീരത്തിനോട് വളരെ ആസക്തരായാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. വെറുതെ ശാസ്ത്രങ്ങള്‍ പഠിച്ചതുകൊണ്ടോ തര്‍ക്കിച്ചതുകൊണ്ടോ ആ വ്യാമോഹം നീങ്ങില്ല.ചിലപ്പോള്‍ ഞാനീ ദേഹമല്ല എന്നൊക്കെ തോന്നിയേക്കാം.പക്ഷേ അടുത്ത നിമിഷം വീണ്ടും വ്യാമോഹത്തിലേക്ക് വഴുതി വീഴും .

ബോധപൂര്‍വമായ പ്രയത്‌നം കൊണ്ട് മാത്രമേ ദേഹാത്മബുദ്ധിയെന്ന മിഥ്യാഭിമാനത്തെ തുരത്താനാവൂ. ശാസ്ത്രം പഠിച്ച് വിചിന്തനം ചെയ്യണം. ശ്രവണം, മനനം ,നിദിധ്യാസനം എന്നിവ നന്നായി ചെയ്യണം. ഇതാണ് ശാസ്ത്രീയമായ പ്രയത്‌നം. അദ്ധ്യാത്മശാസ്ത്രത്തെയാണ് കേള്‍ക്കേണ്ടത്. കേട്ടതിന്റെ അടിസ്ഥാനത്തില്‍ മനനം ചെയ്യണം – നിരന്തരം ആലോചിക്കണം.

വിചാരം ചെയ്ത് ഉറപ്പിച്ച് തന്റെ അനുഭവമാക്കിത്തീര്‍ക്കണം.എന്നാല്‍ മാത്രമാണ് ഞാന്‍ ദേഹമല്ല എന്ന് ബോധ്യമാവുകയുള്ളൂ. അറിവില്ലാത്തയാള്‍ക്ക് ദേഹത്തില്‍ എത്രയും വലുതായ ആത്മബുദ്ധിയുണ്ടോ അതുപോലെ തീവ്രമായ ബോധം ഞാന്‍ ആത്മാവാണ് എന്നത് ഉള്ളിലുറയ്‌ക്കുന്നയാണ് ജ്ഞാനി.

ആത്മസ്വരൂപമാണ് താന്‍ എന്ന് ഉറച്ചയാള്‍ക്ക് പിന്നീട് ജനനമില്ല. പുനര്‍ ഭവമെന്നാല്‍ വീണ്ടും ഭവത്തിലേക്ക്, ലോകത്തിലേക്ക് വരുക എന്നാണ്.ഭവം എന്നാല്‍ ഭവിച്ചത് – ഉണ്ടായത്. അതായത് ഈ ലോകം തന്നെ. അതില്‍ വന്ന് പിറക്കുന്നതാണ് പുനര്‍ഭവം. ദേഹാത്മബുദ്ധിയെ വെടിഞ്ഞവര്‍ക്ക് ഇനിയും ജനിച്ച് കഷ്ടപ്പെടേണ്ടതില്ല. സ്വസ്വരൂപമായ പരമാത്മാവില്‍ തന്മയീഭവിച്ച ആത്മജ്ഞാനിയെ ഒരു ദു:ഖവും ബാധിക്കുകയില്ല. ദേഹാഭിമാനം നീങ്ങിയാല്‍ ഉള്ളിലെ വാസനകളും ക്രമത്തില്‍ നീക്കും. പ്രാരബ്ധ കര്‍മ്മം തീരും വരെ ദേഹം കഴിഞ്ഞു പോകുന്നു. സ്വിച്ച് ഓഫ് ചെയ്താലും വീണ്ടും അല്പസമയം കൂടി കറങ്ങുന്ന ഫാന്‍ പോലെ.വാസനകള്‍ ക്ഷയിച്ചാല്‍ പിന്നെ മറ്റൊരു ദേഹം എടുക്കേണ്ടി വരില്ല. ജ്ഞാനിയ്‌ക്ക് സംസാരത്തില്‍ വന്ന് വീഴേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.