ന്യൂദല്‍ഹി: ഒരു ലോകകപ്പ് കൂടി കളിക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന്് കര്‍ണാടകയുടെ അടിപൊളി ബാറ്റ്സ്മാന് റോബിന് ഉത്തപ്പ. 2015ന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ റോബിന് ടി 20 ടീമില്‍ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. മികച്ച പോരാളിക്കുള്ള എല്ലാ കഴിവുകളും എനിക്കുണ്ട്. ഒരു ലോകകപ്പ് കൂടി കളിക്കാനാകും. അതിനുള്ള ഒരുക്കത്തിലാണ്, ഉത്തപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്ത് ഒട്ടേറെ കഴിവുള്ള താരങ്ങളുള്ള സാഹചര്യത്തില്‍ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് അറിയാം. കഠിന പ്രയ്ത്നവും അല്‍പ്പം ഭാഗ്യവുമുണ്ടെങ്കില്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉത്തപ്പ. നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളെ എഴുതിതള്ളാനാകില്ല. നമുക്ക് കഴിവുണ്ടെങ്കില്‍ അവസരവും ഉണ്ടാകും. കാര്യങ്ങള്‍ എല്ലാം എന്റെ വഴിക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. മിക്കവാറും ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും. ഇന്ത്യന്‍ ടീമില്‍ ഫിനിഷറുടെ റോളാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉത്തപ്പ പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വന്തം വീട്ടില്‍ തന്നെ പരിശീലനം നടത്തുകയാണ് ഉത്തപ്പ. ഈ കഴിഞ്ഞ സീസണില്‍ ഉത്തപ്പ കേരളത്തിനായാണ് രഞ്ജി ട്രോഫി കളിച്ചത്്. പക്ഷെ മികവ് നിലനിര്‍ത്താനായില്ല. 2007ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആദ്യ ടി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന ഉത്തപ്പ 2015ലെ സിംബാബ്വെ പര്യടനത്തിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2011 ഒക്ടോബറിനുശേഷം ഉത്തപ്പ എട്ട് എകദിന മത്സരങ്ങളും നാലു ടി 20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: