തിരുവനന്തപുരം: പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങലില്‍ ഓരോ ബിജെപി പ്രവര്‍ത്തരും പങ്കാളികളാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍. ബിജെപിയുടെ സ്ഥാപകദിനമായ ഏപ്രില്‍ 6ന് പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കമ്മ്യൂണികിച്ചണുകള്ക്ക് ഫണ്ടില്ലെന്നും മുന്നോട്ട് കൊണ്ടുപോകാന്‍ പലയിടത്തും ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ ഇന്നലെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേത്യത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചു. വിവിധ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ 25 കൗണ്‍സിലര്‍മാരും, പാര്‍ട്ടിയുടെ ചുമതലകള്‍ വഹിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ പങ്കുചേര്‍ന്നു.
അമ്പലംമുക്കിലെ കമ്മ്യൂണിറ്റി കിച്ചണില്‍ ബിജെപി ശാസ്തമംഗലം ഏര്യാ കമ്മിറ്റിയുടേയും കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭാവന ചെയ്തത്. കൊടുങ്ങാനൂര്‍ ഏര്യ കമ്മിറ്റിയുടെ നേതത്വത്തില്‍ വാഴോട്ടുകോണത്തെ കമ്മ്യൂണിറ്റി കിച്ചണില്‍ പച്ചക്കറികളും ആവശ്യവസ്തുക്കളും നല്കി. മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ പട്ടം ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. മണ്ണാംമൂലയില്‍ സേവാഭാരതിയുമായി ചേര്‍ന്ന് പേരൂര്‍ക്കട ഏര്യാ കമ്മിറ്റിയുടെ നേത്യത്വത്തിലും സാധനങ്ങള്‍ വിതരണം ചെയ്തു.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പങ്കുചേര്‍ന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിലായി ഇന്നലെ രാവിലെ 1383 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1465 പേര്‍ക്ക് ഉച്ചഭക്ഷണവും രാത്രി 1342 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. 204 കുടുംബങ്ങള്‍ക്ക് ധാന്യകിറ്റുകളും 135 കുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളും 25 പേര്‍ക്ക് മരുന്നുകളും എത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയിലെ പ്രധാന വ്യക്തികളെ നേരില്‍ കണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനങ്ങള്‍ നല്‍കാനും അഭ്യാര്‍ത്ഥിച്ചു.
ബിജെപിയുടെ നമോ ഹെല്‍പ്പ് ലൈനിലേയ്ക്ക് ഇന്നലെയും നൂറിലധികം കോളുകളാണ് സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. ഒരു മണിക്കൂറിനകം തന്നെ ബിജെപിയുടെ വോളന്റിയര്‍മാര്‍ അവരുടുക്കല് എത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ചില പഞ്ചായത്തുകളില്‍ വോളന്റിയര്‍മാരേയും ആവശ്യവാഹനങ്ങളേയും പോലീസ് അനാവശ്യമായി തടയുന്നതും കടത്തിവിടാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: