ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് വെളിപ്പെടുത്തല്‍. അമാക് വാര്‍ത്താ ഏജന്‍സി വഴിയാണ് ഭീകരാക്രമണത്തിന്റെ ഐഎസ് ഭീകാരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്.
അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയില്‍ സിആര്‍പിഎഫ് ജവാന്മാര് പെട്രോളിങ് നടത്തുന്നതിനിടെയാണ് ഐഎസ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശിവ ലാല്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ശിവലാലിന്റെ നെഞ്ചിനാണ് വെടിയേറ്റത്. തുടര്‍ന്ന് പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേഖലയിലെ മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇന്ത്യന്‍ സേന ഭീകരരുടെ ലക്ഷ്യം തകര്‍ക്കുകയായിരുന്നു.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് അനുകൂല ഭീകര സംഘടന ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായി ഇന്റലിജെന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതിന്റെ മറവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: