തിരുവനന്തപുരം: കലാരംഗത്തെ ഏറ്റവും ജനകീയമായ ഗാനമേള കലാകാരന്മാര് ഇന്ന് വലിയ ദുരിതത്തില്‍ ആണ് കൊറോണ കാരണം അവരുടെ ജീവിതതാളം നഷ്ടപ്പെട്ടിരിക്കയാണ്. ഓരോ വര്‍ഷവും ബാങ്ക് വായ്പയും വീട് പണയപ്പെടുത്തിയും ഏറെ പ്രതീക്ഷയോടെയാണ് ഓരോ സീസണു വേണ്ടി തയ്യാറാകുന്നത്. ഓരോ ട്രൂപ്പിലും 20 നും 30 നും ഇടയില്‍ കലാകാരന്മാര് ജോലിനോക്കുന്നുണ്ട്.
ഗായകരായും, ഗായികമാരായും, പിന്നണിക്കാരായും, മറ്റ് സൗണ്ട്, ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നവര്‍, വണ്ടി ഓടിയ്ക്കുന്നവര്‍ അവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇതിലൂടെ ജീവിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷക്കാലമായി ഓഖിയും, നിപ്പയും, പ്രളയവും ഇപ്പോള്‍ കോവിഡ് 19 മായി ഇവരുടെ ജീവിതവും പ്രതീക്ഷകളും തകര്‍ത്തിരിക്കയാണ്.
വര്‍ഷത്തില്‍ 5 മാസം ലഭിയ്ക്കുന്ന വരുമാനം കൊണ്ട് 12 മാസം കുടുംബം പോറ്റുന്ന ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. സര്‍ക്കാര്‍ മേഖല ഉള്‍പ്പെടെയുള്ള എല്ലാ ജനകീയ ആഘോഷങ്ങള്‍ക്കും ഈണം പകരുന്ന ഇവര്‍ ആത്മഹത്യയുടെ വക്കിലാണ്. എല്ലാ വിഭാഗങ്ങളേയും സര്‍ക്കാര്‍ പരിഗണിക്കുമ്പേള് ഇവര്‍ തീര്‍ത്തും അവഗണിക്കപെടുകയാണ്. ക്ഷേത്രങ്ങളും കലാസമിതികളും പള്ളിപ്പെരുന്നാളുകളും കൊണ്ട് ഉപജീവനം കഴിയ്ക്കുന്ന ഇവരെ ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനുള്ള കടമ സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: