ലണ്ടന്‍: വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ പിടിയിലായി ജയിലില്‍ തടവിലായ ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോക്ക് താത്ക്കാലിക ആശ്വാസം. റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്കി. പാരാഗ്വേയിലെ അസ്വാസിയോനിലെ ഹോട്ടല്‍ മുറികളിലേക്കായിരിക്കും സൂപ്പര്‍താരത്തേയും സഹോദരനേയും മാറ്റുക. റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ അപേക്ഷ ഒരു തവണ കോടതി തള്ളിയിരുന്നു. ഇത്തവണ ഏകദേശം 13 കോടി രൂപ കോടതിയില്‍ കെട്ടിവച്ച ശേഷമാണ് ഇരുവരേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചത്. ഇരുവരും പുറത്തുപോകില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ക്കും കോടതി മുന്‍പാകെ ഉറപ്പ് നല്‍കേണ്ടി വന്നു. വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒരു മാസം മുമ്പാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചെന്ന കുറ്റത്തിന് പരാഗ്വെയില്‍ അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാലിന് പരാഗ്വെയിലെത്തിയ റൊണാള്‍ഡീന്യോ മണിക്കൂറുകള്‍ക്കകം അറസ്റ്റിലാവുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്ഡീന്.ാോ പരാഗ്വെയിലെത്തിയത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും പരാഗ്വെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. വ്യാജ പാസ്പോര്ട്ടില് രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത് പരാഗ്വെയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: