മുംബൈ : തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ധാരാവിയില്‍ താമസിച്ച മലയാളികളെ തിരിച്ചറിഞ്ഞെന്ന് മുംബൈ പോലീസ് അറിയിച്ചു. ധാരാവിയില്‍ എത്തി താമസിച്ച 10 മലയാളികളുടെ പേര് വിവരങ്ങള്‍ കേരള പോലീസിന് കൈമാറിക്കഴിഞ്ഞു.
ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ച 56കാരന്റെ ഫ്ളാറ്റില്‍ വാടകയ്ക്ക് ഇവര്‍ താമസിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമാണ് ഇവര്‍ താമസിച്ചത്. ഇവര്‍ കോഴിക്കോട്ടേയ്ക്കാണ് യാത്ര ചെയ്തതെന്നാണ് സൂചന. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് ഇവര്‍ കോഴിക്കോട് എത്തിയത്. അന്ന് അര്‍ധരാത്രിയോടെയാണ് ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അതിനുശേഷം വ്യോമയാന സര്‍വീസുകളെല്ലാം റദ്ദാക്കുകയായിരുന്നു.
ധാരാവി സ്വദേശി മരിച്ച സാഹചര്യത്തില്‍ ഈ പത്തുപേര്‍ക്കും കോവിഡ് രോഗം ഉണ്ടോയെന്നത് സ്ഥിരീകരിക്കേണ്ടതാണ്. കൂടാതെ ഇവര്‍ നേരത്തെ തന്നെ ചികിത്സ തേടിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കേരളം അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും മുംബൈ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാവി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് മരണമടഞ്ഞത് സംസ്ഥാനത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചേരി പ്രദേശമായതിനാല്‍ വൈറസ് പടര്‍ന്ന് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഒമ്പത് പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി അടുപ്പമുണ്ടായിരുന്നവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണ്.
അതേസമയം ധാരാവി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് അയാളുടെ ഫ്ളാറ്റില്‍ താമസിച്ച മലയാളികളില്‍ നിന്നാകുമെന്ന് മുംബൈ പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ഇക്കാര്യം അറിയിച്ചത്. ഇത്കൂടാതെ ഇവര്‍ മുംബൈയില്‍ എത്തി സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: