ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികളെ കടത്തിവിടുന്നത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടി വഴി കര്‍ണ്ണാടകം കടത്തി വിടും. കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് സുപ്രീംകോടതി തീര്‍പ്പാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നടത്തിയ യോഗത്തിലാണ് വിഷയത്തില്‍ തീരുമാനം ആയത്. വിഷയത്തില്‍ ധാരണയായ സാഹചര്യത്തില്‍ കര്‍ണ്ണാടകം നല്കിയ ഹര്‍ജി അപ്രസക്തമാണെന്നും സുപ്രീംകോടതി അറിയിച്ചു. സോളിസിറ്റര്‍ ജനറലാണ് കേന്ദ്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ മറുപടി നല്‍കിയത്.
അതേസമയം കര്‍ണാടകത്തിനെതിരെ സത്യവാങ്മൂലം നല്കിയ കേരളത്തേയോ, രാജ്മോഹന്‍ ഉണ്ണിത്താന് എംപി നല്കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിച്ചില്ല. ദേശീയ പാത ഏകപക്ഷീയമായി അടയ്ക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കര്‍ണ്ണാടകം സുപ്രീംകോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: