ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുടെ മുന്നില്‍ അഞ്ചു നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. പാര്‍ട്ടിയുടെ 40-ാം സ്ഥാപന വാര്‍ഷികദിനത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകരേയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇത്.
ഒന്ന്: രാജ്യത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത്. പാവപെട്ടവര്‍ക്ക് റേഷന്‍ എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയാറാകണം. ലോക്ഡൗണിനെ തുടര്‍ന്നു യാത്രയ്ക്കു നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സമീപത്തെ വീടുകളില്‍ റേഷന്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണം. ഇത്തരത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണം.
രണ്ട്: സാധാരണ തുണി കൊണ്ടുള്ള മുഖാവരണം അണിയുക. മുഖാവരണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യണം.
മൂന്ന്: ബാങ്ക് ജീവനക്കാര്‍, പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, അവശ്യസര്വീസിലുള്ളവര് തുടങ്ങിയവര്‍ക്ക് ജനങ്ങള്‍ നന്ദി പറയണം. ഇതിനായി നാട്ടുകാര്‍ ഒപ്പിട്ട കത്ത് തയ്യാറാക്കണം.
നാല്: ഒരു ബിജെപി പ്രവര്ത്തകന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആരോഗ്യസേതു മൊബൈല്‍ ആപ് 40 പേരെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിക്കണം.
അഞ്ച്: പിഎം ഫണ്ടിലേക്ക് പ്രവര്‍ത്തകര്‍ സംഭാവന നല്‍കണം. പൊതുജനങ്ങളോടും പിഎം ഫണ്ടിലേക്ക് സംഭാവന നല്കാന് പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ബിജെപിയുടെ സ്ഥാപക ദിനമായ ഇന്നലെ രാജ്യത്തെ പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും നേതാക്കന്മാരും പ്രവര്‍ത്തകരും പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: