ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപനത്തിന് കേന്ദ്രധനമന്ത്രാലയം ഒരുങ്ങുന്നതായി സൂചനകള്‍.
കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ഗുരുതരമായി ബാധിക്കപ്പെട്ട മേഖലകള്‍ക്കാവും പുതിയ പാക്കേജ്. കഴിഞ്ഞമാസം 1.75 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ പ്രാധാന്യംനല്‍കേണ്ട പത്ത് മേഖലകള്‍ കണ്ടെത്തണമെന്നും ഈ മേഖലകള്‍ക്കായി പ്രത്യേക കര്‍മപദ്ധതികള്‍ ക്രമീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ക്യാബിനറ്റ് യോഗത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി.
കേന്ദ്രമന്ത്രിമാര്‍ അതാതുസമയം നല്കിയ വിവരങ്ങള്‍ കൊറോണ വ്യാപനം പ്രതിരോധിക്കാനായി രാജ്യത്തെ സഹായിച്ചെന്നും നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: