പന്തീരാങ്കാവ്: കൊടല് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഇന്ന് മുതല്‍ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാകും. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെല്ലാം കോവിഡ് കെയര്‍ സെന്ററായി മാറ്റുന്ന സാഹചര്യത്തില്‍ മറ്റസുഖങ്ങള്‍ക്ക് സമീപിക്കുന്ന സാധാരണക്കാരന് കിടത്തി ചികിത്സ ഒരുക്കാനാണ് അടിയന്തിരമായി സൗകര്യങ്ങള്‍ ഒരുക്കിയത്. എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. മെഡിക്കല്‍ ഓഫീസറെ കൂടാതെ ഹൗസ് സര്‍ജല്‍ സി ഡോക്ടറടക്കം ഏഴു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ഉറപ്പ് വരുത്തിയിട്ടുണ്ട്.
നിലവിലുള്ള ഒരു സ്റ്റാഫ് നഴ്സിനെ കൂടാതെ രണ്ട് സ്റ്റാഫ് നഴ്സിനെയും രണ്ട് അറ്റന്ററേയും എന്‍ആര്‍എച്ച്എമ്മിന്റെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി എട്ടു വീതം കിടക്കകള്‍ ഈ കേന്ദ്രത്തിലുണ്ടാകും. ആദ്യഘട്ടത്തില്‍ 10 കിടക്കകളും തുടര്‍ന്ന് ആധുനിക സൗകര്യമുള്ള ആറ് കിടക്കകളും സജ്ജീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഇതിനെല്ലാമായി 11 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ഇതിനു പുറമെ യുഎല്‍സിസിയുമായി സഹകരിച്ച് ആറു കോടി ചിലവില്‍ ഉള്ള നവീകരണ പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണെന്നും പ്രസിഡണ്ട് എന്‍. മനോജ് കുമാര്‍ പറഞ്ഞു. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനാ സമയം രാവിലെ ഒന്‍പത് മണി മുത്തല് വൈകീട്ട് ആറു മണി വരെയായി ഇതിനോടകം തന്നെ ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: