(തുടര്‍ച്ച)
ഗര്‍ഭത്തിന്റെ രണ്ടാം മാസത്തില്‍ കുറുന്തോട്ടി വേര്, ഓരില വേര്, മൂവിലവേര്, തിരുതാളി ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് 100 മില്ലിയായി വറ്റിച്ച് വാങ്ങി, അരസ്പൂണ്‍ വീതം ശര്‍ക്കരയും നെയ്യും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക. ഈ കഷായം മൂന്നാം മാസത്തിലും സേവിക്കാം.
നാലാം മാസത്തില്‍ കുറുന്തോട്ടി വേര്, ശതാവരിക്കിഴങ്ങ്, മുത്തങ്ങ, കാട്ടുപയറിന്റെ വേര്, ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് അതില്‍ നിന്ന് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് 100 മില്ലിയായി കുറുക്കി വറ്റിച്ച് അരസ്പൂണ്‍ വീതം ശര്‍ക്കരയും നെയ്യും മേമ്പൊടി ചേര്‍ത്ത് സേവിക്കുക.
ഗര്‍ഭിണികള്‍ക്ക് ഏതവസ്ഥയിലും മഞ്ഞളും ജീരകവും ചതച്ചിട്ട് പാല്‍കാച്ചി കഴിക്കുന്നത് ഉത്തമമാണ്. ഏന്തെങ്കിലും കാണവശാല്‍ മൂത്രതടസ്സം വന്നാല്‍ ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി ഇവ ഓരോന്നും 15 ഗ്രാം വീതം ചതച്ച് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി, അത് ഒരു ദിവസം കൊണ്ട് കുടിച്ചു തീര്‍ക്കുക. ഇത് രക്തസമ്മര്‍ദം കൂടുന്നതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടന്നതും നിയന്ത്രിക്കും.
ഗര്‍ഭത്തിന്റെ അഞ്ചാം മാസത്തില്‍ കുറുന്തോട്ടി വേര്, ഓരില വേര്, ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍പാലും ചേര്‍ത്ത് 100 മില്ലിയായി വറ്റിച്ച്, അരസ്
പൂണ്‍ വീതം ശര്‍ക്കരയും നെയ്യും കാല്‍സ്പൂണ്‍ തിപ്പലിപ്പൊടിയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: