കുറവിലങ്ങാട്: സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കുറവിലങ്ങാട് പഞ്ചായത്ത് ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ബദലായി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ സ്വകാര്യ അടുക്കള വിവാദങ്ങളിലേക്ക്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ഉടന്‍ സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങുകയും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും അര്‍ഹരായവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ഭക്ഷണ വിതരണം വേണ്ട രീതിയിലല്ലാ എന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളുടെ പ്രത്യേക താല്പര്യപ്രകാരം സിപിഎം അടുക്കള ആരംഭിച്ചത്. ഇത്ചിലര്ക്ക് സാമ്പത്തിക ലാഭം കണ്ടെത്താനുള്ള മാര്‍ഗമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
ഡിവൈഎഫ്ഐയുടെ നേത്യത്വത്തില്‍ അഭയത്തിന്റെ പേരിലാണ് ബദല്‍ അടുക്കളയുടെ പ്രവര്‍ത്തനം ഇതുമൂലം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കേണ്ട പല സഹായങ്ങളും സാധനങ്ങളും പാര്‍ട്ടി നേത്യത്വം ഇടപെട്ട് ബദല്‍ അടുക്കളയിലേക്ക് എത്തിക്കുന്നതായും ആരോപണം ഉയരുന്നു. ബദല്‍ അടുക്കളയില്‍ ഭക്ഷണ വിതരണം ലോക്ഡൗണും 144 ഉം നിലനില്‍ക്കുമ്പോഴും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇടപെട് വിപുലമായ ഉദ്ഘാടനമാണ് നടത്തിയത്. മുപ്പതിലധികം ആള്ക്കാര് ഉദ്ഘാടനത്തിന് എത്തിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലടക്കം നിത്യസന്ദര്‍ശകനായ ജില്ലാ സെക്രട്ടറി നിരവധി പൊതുചടങ്ങുകളില്‍ നിത്യേന പങ്കെടുക്കുന്നതും മാസ്ക് പോലും ധരിക്കാതെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പാര്‍ട്ടിക്കുള്ളില്‍ പോലും മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലുള്ള സമൂഹ അടുക്കള മതിയെന്ന് ശാഠ്യംപിടിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് നിയമം ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: