മലപ്പുറം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ആശ്വാസമായി ഒരാള്‍ കൂടി ആശുപത്രി വിട്ടു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ് ആശുപത്രി വിട്ടത്. ഇവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്കി.
മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. ഉംറ കഴിഞ്ഞെത്തിയ ഇവർക്ക് കഴിഞ്ഞ മാസം 16 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ സ്രവ പരിശോധനയ്ക്കുള്ള സൗകര്യം മഞ്ചേരി മെഡിക്കൽ കോളേജിൽ തയാറായി വരുന്നുണ്ട്. ആര്.ടി.പി.സി.ആര് ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന് (ആര്.ടി.പി.സി.ആര്) പരിശോധനാ ലബോറട്ടറിക്ക് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: