പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണംവിതരണം ചെയ്യുന്നത് നാമമാത്രമായആളുകള്‍ക്ക്.സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നൂറുകണക്കിന് ആളുകള്‍ക്ക് ദിവസവും സാമൂഹികഅടുക്കളവഴി സര്‍ക്കാര്‍ ഭക്ഷണം നല്കുന്നു എന്ന പ്രചാരണം കൊഴുക്കുമ്പോഴാണ് കണക്കുകള്‍ സത്യം പറയുന്നത്. ദൈനംദിനജോലികള്‍ക്ക് പോയി കുടുംബംപുലര്‍ത്തുന്ന നൂറുകണക്കിന് ആളുകള്‍ ഓരോ പഞ്ചായത്തുകളിലും ഉണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെവലയുന്ന ഇവര്‍ക്കെല്ലാം കമ്മ്യുണിറ്റികിച്ചണുകള്‍വഴി ഭക്ഷണം എത്തിക്കാനാകുന്നില്ല എന്നുതന്നെയാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സേവാഭാരതിയുടേയും ബിജെപി,യുവമോര്‍ച്ച അടക്കമുള്ളവരുടെ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെയാണ് ഭക്ഷണവിതരണം സംബന്ധിച്ച് കാര്യമായ പരാതികള്‍ ഉയരാത്തത്.
പത്തനംതിട്ടജില്ലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 12 ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തത് 68,381 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ്. ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണു കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.
ഇനി കണക്കുകള്‍ പരിശോധിക്കാം.12ദിവസം കൊണ്ട് ഭക്ഷണം വിതരണം ചെയ്തത് 68,381 പേര്‍ക്ക്. അതായത് ദിവസം ശരാശരി 5698 പേര്‍ക്ക് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴിഭക്ഷണം നല്കി.ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്.അപ്പോള്‍ ഒരുകിച്ചണില് നിന്ന് ഒരുദിവസം 92പേര്‍ക്ക് ആണ് ഭക്ഷണം നല്‍കുന്നത്. ചിലപഞ്ചായത്തില് 300മുതല്‍ 400വരെ ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതായി സര്‍ക്കാര്‍ തന്നെ പറയുന്നു.ജില്ലയില്പറക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന കടമ്പനാട് ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും അധികം ഭക്ഷണം കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്നത്. 300 മുതല്‍ 400 ഭക്ഷണപൊതികള്‍ വരെ ഗ്രാമപഞ്ചായത്തില്‍ നിന്നു ദിനംപ്രതി നല്‍കുന്നുണ്ട്. ചില ദിവസങ്ങളില്‍ അതിനു മുകളിലും ആവശ്യക്കാരെത്തുന്നതായും പറയുന്നു. അങ്ങനെയെങ്കില്‍ പലപഞ്ചായത്തുകളിലും തൊണ്ണൂറിനും താഴെ പേര്‍ക്കുമാത്രമാണ് സൗജന്യമായും ഇരുപതുരൂപാനിരക്കില് പണംവാങ്ങിയും ഉള്‍പ്പെടെ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കാണാം.
ഉച്ചയൂണിനു പുറമെ പ്രഭാതഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കുന്നുണ്ട്.ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴും പ്രതിദിനം വളരെനാമമാത്രമായ ആളുകള്‍ക്ക് മാത്രമേ സാമൂഹികഅടുക്കളവഴി ഭക്ഷണം വിതരണം ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാകും. നിലവില്‍ 6406 പ്രഭാത ഭക്ഷണ പൊതിയും 4978 അത്താഴവും വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തു. ജില്ലയില്‍ അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം ഭക്ഷണം വിതരണംചെയ്തത്.
സാമൂഹികഅടുക്കളയുടെ നടത്തിപ്പിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനത്ഫണ്ടിന് പുറമേ പ്ലാന്‍ഫണ്ടില്‍ നിന്നും പണം ചിലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ട്. ഇതിനുപുറമേ പ്രാദേശികമായി സ്പോണ്‍സര്‍മാരേ കണ്ടെത്തുന്നുണ്ട്. പലകമ്മ്യൂണിറ്റി കിച്ചണുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആള്ക്കുട്ടകേന്ദ്രങ്ങളായി മാറുന്നു എന്ന ആക്ഷേപവും ഉണ്ട്. നൂറ്റിഅന്‍പത് പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മൂന്നുപേരെയാണ് നിയോഗിക്കേണ്ടത്. എന്നാല്‍ നൂറില്‍താഴെ പേര്‍ക്ക് ഭക്ഷണമൊരുക്കുന്നിടത്തും എഴുംഎട്ടും പേര് കൂടുന്നതായി കാണാം.
കുടുബശ്രീ അംഗങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണമൊരുക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സിഡിഎസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന് അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: