മുംബൈ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ ദിവസവേതനക്കാര്‍ക്ക് കൈത്താങ്ങായി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ഒരുലക്ഷം ദിവസവേതനക്കാര്‍ക്ക് മാസംതോറും റേഷന്‍ എത്തിക്കുമെന്ന് അമിതാഭ് ബച്ചന് ഉറപ്പു നല്കി. ഇതില്‍ ഓള് ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ അംഗങ്ങളും ഉള്‍പ്പെടും. അമിതാഭ് ബച്ചന്റെ ഈ ദൗത്യത്തിനൊപ്പം സോണി പിക്ച്ചേഴ്സ് നെറ്റ് വര്‍ക്കും കല്യാണ്‍ ജുവലേഴ്സും പങ്കാളികളാകും.
റേഷന്‍ വിതരണത്തിന് രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളുടെ സഹായവും ലഭ്യമാക്കും. ഓള് ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള ഡിജിറ്റല്‍ ബാര്‍കോഡ് കൂപ്പണുകള്‍ നല്‍കും. ഇതുവഴി അവശ്യസാധനങ്ങള്‍ അവര്‍ക്കു വാങ്ങാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് നേരിട്ട് സാധനങ്ങള്‍ എത്തിക്കാനുള്ള നീക്കമാണ് നടന് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: