ന്യൂയോര്‍ക്ക്: കൊട്ടാരക്കര സ്വദേശി കൊറോണ ബാധിച്ചു അമേരിക്കയില്‍ മരിച്ചു. കരിക്കം അടൂമുക്ക് സ്വദേശി ഉമ്മന്‍ കിരിയന്‍ (70)ആണ് മരിച്ചത്. കഴിഞ്ഞദിവസം ന്യൂയോര്‍ക്കില്‍ വെച്ച് കോവിഡ് ബാധയില്‍ മരിക്കുകയായിരുന്നു. മൂന്ന് ദിവസം അടുപ്പിച്ചു തലവേദന അനുഭവപ്പെട്ടതായി ഉമ്മന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
പതിനേഴു വര്‍ഷമായി ന്യൂയോര്‍ക്കില്‍ മക്കളും കുടുംബവുമായി ഉമ്മന്‍ താമസമായിരുന്നു. കോവിഡ് മരണം ഉയരുന്ന സാഹചര്യത്തില്‍ കുടുംബം വസ്തു വാങ്ങിയാണ് ന്യൂ യോര്‍ക്കില്‍ സംസ്കാരം നടത്തുന്നതെന്നു കൊട്ടാരക്കരയിലുള്ള ജേഷ്ഠന് അറിയിച്ചു. ഉമ്മന്റെ കുടുംബം ന്യൂയോര്‍ക്കില്‍ നിരീക്ഷണത്തിലാണ്. ഭാര്യ -കുഞ്ഞമ്മ, മക്കള്‍: ശോഭ ഉമ്മന്‍, പ്രഭാ ഉമ്മന്‍ മരുമകള്‍: ബിന്‍സി
പ്രതികരിക്കാൻ ഇവിടെ എഴുതുക: