ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് കാരണക്കാരായ തബ്ലീഗ് ജമാ അത്തിനെ വിമര്‍ശിച്ചയാളെ പട്ടാപ്പകല്‍ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കരേളിയിലാണ് സംഭവം. പ്രയാഗ്രാജ് സ്വദേശി ലൗത്താന് നിഷാദിനെയാണ് തബ്ലീഗ് ജമാഅത്ത് നേതാവ് മുഹമ്മദ് സോന കൊലപ്പെടുത്തിയത്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ കരേളി പ്രദേശത്തെ ചായക്കടയില്‍ വച്ചാണ് കൊലപാതകം നടന്നത്. ലൗത്താന് നിഷാദും കടയിലുണ്ടായിരുന്നവരും കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ തബ്ലീഗ് ജമാഅത്ത് നേതാവും കൂട്ടാളികളും കടയില്‍ എത്തുകയായിരുന്നു. ജമാഅത്തിനെ നിഷാദ് വിമര്‍ശിച്ചതിനേത്തുടര്‍ന്ന് സംഘം ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഇതിനിടെയാണ് മുഹമ്മദ് സോന കൈയില്‍ കരുതിയിരുന്ന തോക്ക് എടുത്ത് നിഷാദിന് നേരെ വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് ഓടി വന്ന പ്രദേശവാസികള്‍ ഉടന്‍ തന്നെ നിഷാദിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് സോനയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ട നിഷാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: