ബെയ്ജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ശേഷം രോഗത്തെ പിടിച്ചുനിര്‍ത്താനായ ചൈനയ്ക്കു വീണ്ടും വൈറസ് പ്രതിസന്ധി. വൈറസ് ബാധയുടെ ഭാവവ്യത്യാസമാണ് ഇത്തവണ ചൈനയെ പിടിച്ചുലയ്ക്കുന്നത്. യാതൊരുവിധ രോഗലക്ഷണങ്ങളും കാണിക്കാത്തവരില്‍ നല്ലരീതിയില്‍ വൈറസ് ബാധ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്ന് വീണ്ടും ചില ചൈനീസ് നഗരങ്ങള്‍ നിരീക്ഷണത്തിലേക്ക് പോവുകയാണ്.
ചൈനയില്‍ ഞായറാഴ്ച മാത്രം 39 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ രോഗം മൂലം മരിക്കുകയും ചെയ്തു. 38 പേര്‍ക്കും ചൈനയുടെ പുറത്തുനിന്ന് രോഗം ബാധിച്ചതാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഒരാള്‍ മാത്രമാണ് ചൈനയ്ക്കു പുറത്തുനിന്ന് എത്തിയതെന്നാണു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത. പ്രാദേശികമായി രോഗം പകര്‍ന്ന ആള് ചൈനയിലെ ഗ്യാങ്ഡാങ് പ്രവിശ്യയില്‍ താമസിക്കുന്ന ആളാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് 78 പേര്‍ക്കാണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. ഒറ്റയടിക്ക് ബാക്കിയുള്ളവര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
നിലവില്‍ ചൈനയിലെ പുതിയ കണക്കുകള്‍ അനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 3,331 പേര് മരിച്ചു. വൈറസിനെ പൂര്‍ണമായും തുടച്ചു നീക്കുന്നതിനു മുന്‍പ് തന്നെ രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ മാംസ മാര്‍ക്കറ്റ് അടക്കം തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: