തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി പ്രധാനമനത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഐക്യദീപം തെളിയിക്കലിന് കേരളീയ സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ ആവേശകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ആദ്ധ്യാത്മിക സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള ജനങ്ങളുടെ മനസ്സാണിതിലൂടെ വ്യക്തമാകുന്നത്. കോവിഡിനെതിരായ യുദ്ധത്തില്‍ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയി ദേവി, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരിസ്വാമികള്‍, മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍, ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ചരിത്രകാരനായ എം.ജി.എസ് നാരായണന്‍, എഴുത്തുകാരി പി വത്സല ടീച്ചര്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, കടത്തനാടന്‍ കളരി ഗുരുക്കളായ മീനാക്ഷി അമ്മ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ക്നാനായ സിറിയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ സേവേറിയോസ് കുര്യാക്കോസ് വലിയാ മെത്രാപോലിത്ത,
ഗീവര്‍ഗീസ് കൊറിലോസ് (യാക്കോബായസഭ), ധര്‍മ്മരാജ് റസാലം തിരുമേനി(സിഎസ്ഐ സഭ), മാത്യൂസ് മോര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പോ (ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം സഹായമെത്രാന്‍), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍, ഡോ.ബാബു സെബാസ്റ്റ്യന്‍ (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പ്രശാന്ത് വര്‍മ്മ, ഞെരളത്ത് ഹരിഗോവിന്ദന്‍(സംഗീതജ്ഞന്‍), രമേഷ് നാരായണന്‍ (സംഗീതജ്ഞന്‍), സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ പിന്തുണയുമായെത്തി.
ചലച്ചിത്ര മേഖലയില്‍ നിന്നുള്ള മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, പ്രിയദര്‍ശന്‍, ഗായിക കെ.എസ്.ചിത്ര, മേജര്‍ രവി, എസ്.എന്‍.സ്വാമി, ജയസൂര്യ, അനുശ്രീ, ജോയ് മാത്യു, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദന്‍, നരേന്‍, രമേഷ് പിഷാരടി, ഗിന്നസ് പക്രു, മല്ലിക സുകുമാരന്‍, ഹരി പ്രശാന്ത്, പ്രിയങ്ക, ശാന്തി കൃഷ്ണ, ഹരിശ്രീ യുസഫ്, ബൈജു എഴുപുന്ന, സാജന്‍ പള്ളുരുത്തി, വിപിന്‍ മംഗലശ്ശേരി, ഊര്‍മിള ഉണ്ണി, നിരഞ്ജന അനൂപ് , നന്ദകിഷോര്‍, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ബാബു നമ്പൂതിരി , കൃഷ്ണ പ്രസാദ് , എം ആര്‍ ഗോപകുമാര്‍, മധു ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പേര്‍ പിന്തുണയുമായി എത്തി. പ്രധാനമന്ത്രിയെ പിന്തുണച്ച സിനിമാ-സാംസ്‌ക്കാരിക-ആധ്യാത്മിക മത-രാഷ്‌ട്രീയ മേഖലയിലുള്ള എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. അതിലെല്ലാം ഉപരി കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും ഇത് സ്വന്തം കാര്യമായി ഏറ്റെടുത്തപ്പോഴാണ് വന്‍ വിജയത്തിലെത്തിയതെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: