Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോടിന് ഇന്ന് ചരിത്രദിനം ബിജെപി സമരപോരാട്ടങ്ങളുടെ വിജയം; മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായി

കാസര്‍കോടന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കും വിലാപങ്ങള്‍ക്കും പരിസമാപ്തി കുറിക്കുന്ന ചരിത്രദിനമാണിന്ന്. കാസര്‍കോട്ടുകാരുടെ സ്വപ്‌നസാക്ഷാല്‍ക്കാരമാണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ പൂവണിയുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുറക്കാന്‍ ലോകം മുഴുവന്‍ ഭീതിവിതക്കുന്ന കൊറോണ വേണ്ടിവന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി സമരപോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് വളപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:32 am IST
in Kasargod

കാസര്‍കോട്: കാസര്‍കോടന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കും വിലാപങ്ങള്‍ക്കും പരിസമാപ്തി കുറിക്കുന്ന ചരിത്രദിനമാണിന്ന്. കാസര്‍കോട്ടുകാരുടെ സ്വപ്‌നസാക്ഷാല്‍ക്കാരമാണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ പൂവണിയുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുറക്കാന്‍ ലോകം മുഴുവന്‍ ഭീതിവിതക്കുന്ന കൊറോണ വേണ്ടിവന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി സമരപോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് വളപ്പ്. ഉഴുത് മറിച്ച് കൃഷിയിറക്കിയും നിരവധി മാര്‍ച്ചുകള്‍ നടത്തിയും മെഡിക്കല്‍ കോളേജ് സമരപോരാട്ടങ്ങളുടെ മുന്‍ നിരയില്‍ നിന്ന് ബിജെപി പടനയിച്ചതിന്റെ വിജയദിനം കൂടിയാണിന്ന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. ഇന്ന് വൈകുന്നേരം മുതല്‍ കോവിഡ്19 രോഗ ബാധിതരെ സ്വീകരിച്ച് തുടങ്ങും. നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നതെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കുമെത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

Tags: kasargodhospitalകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.