വാഷിങ്ടണ്‍: മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് അമേരിക്കയിലെ കൊറോണ രോഗികളില്‍ ഫലം കാണുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹത്തിന് പുത്തന്‍ പ്രതീക്ഷ നല്കുന്ന സൂചനയാണിത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ കൊറോണ രോഗിക്ക് മലേറിയക്കുള്ള മരുന്ന് നല്‍കുകയും രോഗം ഭേദമാവുകയും ചെയ്തിരുന്നു. കൂടുതല്‍ രോഗികള്‍ക്ക് ഇത് നല്‍കാനാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി.
ഒരാള്‍ക്ക് രോഗം ഭേദമായതോടെ മറ്റ് രോഗികളിലും ഇതേ മരുന്ന് പ്രയോഗിക്കാനുള്ള സാധ്യത ഏറി. പുത്തന്‍ സാഹചര്യത്തില്‍ ആവശ്യത്തിന് മരുന്ന് ആശുപത്രികളിലെത്തിക്കുകയാണ് പ്രധാനമെന്നും അമേരിക്കയിലെ ആരോഗ്യ വകുപ്പ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവരോട് മാസ്ക്കുകള്‍ ധരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ രോഗ ലക്ഷണങ്ങളുള്ളവര്‍ മാത്രം മാസ്ക്കുകള്‍ ധരിച്ചാല്‍ മതിയെന്ന വാദമായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. മാസ്ക്കുകളുടെ ലഭ്യതക്കുറവ് മൂലം തുണികൊണ്ട് പോലും മുഖം മറക്കണമെന്നാണ് വൈറ്റ്ഹൗസില്‍ നിന്നുള്ള നിര്‍ദേശം. ജനങ്ങള്‍ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ മാസ്ക് ധരിക്കില്ലെന്ന വിവാദ പരാമര്‍ശവും ട്രംപ് നടത്തി.
വലിയ തോതില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ പൂര്‍ണ അടച്ചിടല്‍ നടപടിയിലേക്ക് രാജ്യം കടക്കാത്തതിനെതിരെയും വലിയ വിമര്‍ശനം അമേരിക്കയില്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: