എരുമപ്പെട്ടി: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ദല്‍ഹിയില്‍ നിന്നും കണ്ടന്നൂര്‍ തൃക്കണപതിയാരത്തെത്തിയ പുഴങ്കര വീട്ടില്‍ പ്രമോദിനെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റെയ്ന്‍ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതറിഞ്ഞ് വിവരശേഖരണത്തിനായി സ്ഥലത്തെത്തിയ എരുമപ്പെട്ടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സുബിയെയാണ് ഇയാള്‍ ചീത്ത വിളിച്ചത്.
മാര്‍ച്ച് മാസം 24 നാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും വീട്ടിലെത്തിയത്. നിയമപരമായ നിര്‍ദേശങ്ങര്‍ക്ക് വഴങ്ങാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും പൊതുസമുഹത്തിന് മുന്നില്‍ വച്ച് സ്ത്രീത്വത്തിന് അപമാനം സൃഷ്ടിക്കുന്ന തരത്തില്‍ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനാണ് കേസ്.
കൊറോണ അണുബാധയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറപ്പടുവിച്ച ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും പൊതു ജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധി പടരും എന്നറിഞ്ഞത് കൊണ്ട് പൊതുജന സുരക്ഷക്ക് വീഴ്ചയുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനും കൃത്യനിര്‍വ്വഹണത്തിന് തടസം വരത്തക്കവിധം പ്രവര്‍ത്തിച്ചതിനുമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: