ന്യൂദല്‍ഹി: കൊറോണയ്ക്കെതിരെ(കൊവിഡ് 19) ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്നും ഇതു സംബന്ധിച്ച കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണിലൂടെ വിശദമായി ചര്‍ച്ച നടത്തിയെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ മോദി ഇന്ത്യാ അമേരിക്കാ നയതന്ത്ര ബന്ധത്തിന്റെ മുഴുവന്‍ ശക്തിയും കൊവിഡിനെതിരായ പോരാട്ടത്തിനായി പ്രയോജനപ്പെടുത്തുമെന്നും വ്യക്തമാക്കി.
അതേസമയം അമേരിക്കയില്‍ കൊവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ ഉയരുകയാണ്. ഇത്രയും ഭീകരമായൊരു അവസ്ഥയില്‍ രാജ്യം കടന്നുപോകുമ്പോഴും താന്‍ മാസ്ക്ക് ധരിക്കില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായി. നിങ്ങള്‍ വേണമെങ്കില്‍ മാസ്ക് ധരിച്ചാല്‍ മതി, ഞാനെന്തായാലും മാസ്ക് ധരിക്കാന്‍ പോകുന്നില്ലെന്നാണ് ട്രംപിന്റെ വിവാദ പ്രസ്താവന.
അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഓഫ് ഡിസീസ് കണ്ട്രോള്(സിഡിസി) രാജ്യത്തെ ജനങ്ങള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സിഡിസിയുടെ നിര്‍ദേശത്തില്‍ സ്വയംസന്നദ്ധരാവണം എന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മാസ്ക് ധരിക്കില്ലെന്ന് ട്രംപ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: