Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേഹാഭിമാനം വെടിഞ്ഞ് ആത്മതത്വത്തിലേക്ക്

വിവേകചൂഡാമണി 110

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 5, 2020, 04:00 am IST
in Samskriti

അന്നമയകോശവിചാരം തുടരുന്നു

ശ്ലോകം 161

അത്രാത്മബുദ്ധിം ത്യജ മൂഢബുദ്ധേ

ത്വങ്മാംസമേദോളസ്ഥിപുരീഷ രാശൗ

സര്‍വ്വാത്മനി ബ്രഹ്മണി നിര്‍വികല്‌പേ

കുരുഷ്വ ശാന്തിം പരമാം ഭജസ്വ

മൂഢനായവനേ ശരീരത്തിലെ ആത്മബുദ്ധിയെ വെടിയൂ. തൊലി, മാംസം, കൊഴുപ്പ്, അസ്ഥി, മലം എന്നിവയുടെ മാറാപ്പാണത്. അതില്‍ ഞാന്‍ എന്ന അഭിമാനം വേണ്ട. സര്‍വാത്മകമായ നിര്‍വികല്പ ബ്രഹ്മമാണ് ഞാന്‍ എന്നറിഞ്ഞ് പത്മശാന്തിയെ നേടൂ.

അനാത്മ വസ്തുവായ ദേഹത്തില്‍ ഞാന്‍ എന്ന് അഭിമാനിക്കുന്നത് നിര്‍ത്തൂവെന്നാണ് ഇവിടെ പറയുന്നത്. എന്നിട്ട് താന്‍ പരമാത്മാവാണെന്ന് ഉറപ്പിക്കണം. എന്നാലേ പരമശാന്തി കൈരിക്കാന്‍ കഴിയുകയുള്ളൂ.

ഞാന്‍ ദേഹമാണ് എന്ന മിഥ്യാഭിമാനത്തെ മാത്രമാണ് നാം വെടിയേണ്ടത്.അനാത്മ വസ്തുക്കള്‍ എന്തൊക്കെയുണ്ടോ അവയിലുള്ള ആസക്തി വെടിയണം. ഞാന്‍ ദേഹമാണെന്ന് കരുതുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെല്ലാം പ്രിയപ്പെട്ടതാകും.ഇത് അനര്‍ഥങ്ങള്‍ക്ക് വഴിവെയ്‌ക്കും. അതിനാല്‍ ദേഹാഭിമാനം വെടിയുക തന്നെ വേണം. നമ്മുടെ ആസക്തിയെ നികൃഷ്ടമായ അനാത്മാക്കളില്‍ നിന്നും ഉയര്‍ത്തി ആത്മതത്വത്തിലേക്ക് എത്തിക്കണം. അതാണ് എല്ലാറ്റിന്റെയും ആധാരമായിരിക്കുന്നത്. അവിടെയാണ് എല്ലാം മറന്ന് രമിക്കേണ്ടത്. അപ്പോഴാണ് പരമശാന്തിയെ ലഭിക്കുക.

ശ്ലോകം 162

ദേഹേന്ദ്രിയാദാവസതി ഭ്രമോദിതാ

വിദ്വാനഹന്താം ന ജഹാതിയാവത്

താവന്ന തസ്യാസ്തി വിമുക്തി വാര്‍ത്താ –

പ്യസ്‌ത്വേഷ വേദാന്തനയാന്തദര്‍ശീ

വിദ്വാനായ ആളോ വേദാന്തത്തിന്റെ മറുകര കണ്ട പണ്ഡിതനോ ആയാലും അസത്തായ ദേഹേന്ദ്രിയങ്ങളില്‍ അഹംഭാവം വച്ചിരുന്നാല്‍ അയാള്‍ക്ക് മുക്തിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും കഴിയില്ല.

എത്ര വലിയ കേമനായ ആളായാലും അസത് വസ്തുക്കളായ ദേഹം ഇന്ദ്രിയങ്ങള്‍ മുതലയാവ യില്‍ ഞാന്‍ എന്ന ഭാവം വച്ചിരുന്നാല്‍  അയാള്‍ക്ക് മുക്തി കിട്ടില്ല. മുക്തിയെക്കുറിച്ച് കേള്‍ക്കാന്‍ പോലുമാകില്ല.പിന്നെയല്ലേ മുക്തിയെ അനുഭവിക്കാന്‍ കഴിയുക !  

സമൂഹത്തിലെ വളരെ കുറച്ച് പേര്‍ മാത്രമാണ് ആദ്ധ്യാത്മിക മേഖലയിലേക്ക് കടന്നു വരുന്നത്. വളരെയധികം ആളുകളെ നമുക്ക് ആരാധനാലയങ്ങളിലും മറ്റും കാണാമെങ്കിലും അവര്‍ അവിടെ വരുന്നത് തങ്ങളുടെ സുഖജീവിതം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. അവരുടെ പ്രാര്‍ത്ഥനകളും വഴിപാടുകളുമൊക്കെ മിക്കവാറും അതിന് വേണ്ടി മാത്രമായിരിക്കും.

അവരില്‍ ചിലര്‍ ഭക്തിയോടെ ഭജിക്കുന്നവരുമുണ്ടാകും.എന്നാല്‍ താന്‍ ആരാധിക്കുന്ന ദേവതയെക്കുറിച്ചോ അതിന്റെ തത്ത്വത്തെ അറിയുന്നതിനോ പ്രയത്‌നിക്കുന്നവര്‍ വളരെ കുറവാണ്. സത്സംഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ എത്രയുണ്ടാകും.അവരില്‍ കൂടുതല്‍ പേരും ഭജന കീര്‍ത്തനങ്ങള്‍ പാടാനും കഥകള്‍ കേള്‍ക്കാനും മാത്രം കഴിയുന്നവരാകും. തത്ത്വചിന്താപരമായ കാര്യങ്ങള്‍ വന്നാല്‍ ഒന്നുകില്‍ ഉറങ്ങിപ്പോകും, അല്ലെങ്കില്‍ ഇറങ്ങിപ്പോകും.

പല പല രംഗങ്ങളിന്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ ആളുകള്‍ നിരവധിയുണ്ട്. പക്ഷേ അവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ആദ്ധ്യാത്മികത തൊട്ടു തീണ്ടിയിട്ടില്ല. ആദ്ധ്യാത്മിക രംഗത്ത് ശ്രുതിയും സ്മൃതിയും ഇതിഹാസ, പുരാണങ്ങളുമുള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുണ്ട്. അവ പഠിക്കാന്‍ സാധിക്കുന്നവരുടേയും യോഗ്യതയുള്ളവരുടെയും എണ്ണം കുറവാണ്. ഇനി അത് പഠിച്ച് വലിയ ശാസ്ത്രജ്ഞാനമൊക്കെ നേടുന്നവര്‍ വളരെ വിരളം.പ്രത്യേകിച്ചും അറിവിന്റെ ഏറ്റവും ഉയര്‍ന്ന തലമായ വേദാന്ത ജ്ഞാനം സ്വായത്തമാക്കിയവര്‍. പക്ഷേ എത്ര അറിവ് നേടിയാലും ദേഹാസക്തി വിടാത്തവരുടെ കാര്യം കഷ്ടമാണ്.

അവരുടെ അറിവ് വേണ്ടവിധത്തില്‍ പ്രയോജനപ്പെട്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. അനാത്മ വസ്തുക്കളായ ശരീരമുള്‍പ്പടെയുള്ളവയില്‍ വലിയ പണ്ഡിതന്‍മാര്‍ പോലും ഭ്രമിച്ചു പോകുന്നു.

വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ക്കെല്ലാം മനുഷ്യ ശരീരത്തിന്റെ നികൃഷ്ടതയും നിസ്സാരതയുമൊക്കെ നേരിട്ട് ബോധ്യപ്പെടാറുണ്ട്. പക്ഷേ ഡോക്ടര്‍മാരും വൈദ്യന്മാരും പോലും ദേഹാസക്തിയോടെയാണ് ജീവിക്കുന്നത്. ഇതാണ് ഭ്രമം. അജ്ഞാനം നീങ്ങാത്തിടത്തോളം കാലം ഈ വിഭ്രാന്തി മാറില്ല.  അസദ് വസ്തുക്കളില്‍ ആസക്തിയുള്ളിടത്തോളം കാലം മുക്തിയെന്തെന്ന് അറിയാന്‍ പോലും കഴിയില്ല. ദേഹത്തെ വെടിയണം എന്നല്ല ഇവിടെ പറയുന്നത്.

ദേഹവുമായുള്ള താദാത്മ്യ ഭാവത്തെയാണ് വെടിയേണ്ടത്. ദേഹം ആത്മാവാണെന്ന തോന്നല്‍ നിലനില്‍ക്കുന്നിടത്തോളം കാലം മുക്തിയെക്കുറിച്ച് അറിയാനാവില്ല. ദേഹാഭിമാനിക്ക് ആത്മാനുഭൂതി ഉണ്ടാകുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.