ചാത്തന്നൂര്‍: പാരിപ്പള്ളി കടമ്പാട്ടുകോണത്ത് കോവിഡ് വിലക്ക് ലംഘിച്ച് കണ്ടെയ്നര്‍ ലോറിയില്‍ മത്സ്യം വില്ക്കാന് ശ്രമിച്ച നാലുപേരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യം എത്തിച്ച എഴിപ്പുറം യാസീന്‍ മന്‍സിലില്‍ അലി എന്ന ഷിബു(40), ലോറിയിലുണ്ടായിരുന്ന എഴിപ്പുറം സ്വദേശി ഷെഫീക്ക്(31), ഉഡുപ്പി സ്വദേശി മനോജ്പൂജാരി(29), മംഗലാപുരം സ്വദേശി നിയാസ്(21) എന്നിവരെയാണ് പാരിപ്പള്ളി എസ്ഐ നൗഫലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കടമ്പാട്ടുകോണത്ത് മത്സ്യ മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന മത്സ്യം പോലീസ് പിടകൂടുമെന്നതിനാല് എഴിപ്പുറത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെത്തിച്ച് വില്പന നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക