Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘കാര്യം നിസാരമല്ല, പ്രശ്‌നം ഗുരുതരമാക്കരുത്…’; ലോക്ഡൗണ്‍ ദിവസങ്ങളിലെ അനുഭവങ്ങള്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പങ്കുവയ്‌ക്കുന്നു

കൊറോണ വൈറസിന് സംസ്ഥാനവും ജാതിയും മതവും ഉദ്യോഗത്തിലെ വലിപ്പച്ചെറുപ്പവും ഒന്നുമില്ല. ഒന്നിനെയും കൂസാതെ എവിടെയും അതു കടന്നു ചെല്ലും. ആരെയും പിടികൂടും. കാര്യം ഒട്ടും നിസ്സാരമല്ല, പ്രശ്‌നം വളരെ ഗുരുതരമാണ്...''

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Apr 3, 2020, 06:30 pm IST
in Lifestyle

തിരുവനന്തപുരം: ”ഏതിനെയും നിസ്സാരവത്കരിക്കുന്ന സ്വഭാവമാണ് മലയാളിക്ക്. ഒന്നും തങ്ങളെ ബാധിക്കില്ല, മറ്റുള്ളവര്‍ക്കു മാത്രമേ ദുരിതങ്ങളെല്ലാം വരൂ, എന്നാണ് പൊതുവെ മലയാളിയുടെ ചിന്ത. എന്നാല്‍ ആ ധാരണ തിരുത്തിയില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. കൊറോണ വൈറസിന് സംസ്ഥാനവും ജാതിയും മതവും ഉദ്യോഗത്തിലെ വലിപ്പച്ചെറുപ്പവും ഒന്നുമില്ല. ഒന്നിനെയും കൂസാതെ എവിടെയും അതു കടന്നു ചെല്ലും. ആരെയും പിടികൂടും. കാര്യം ഒട്ടും നിസ്സാരമല്ല, പ്രശ്‌നം വളരെ ഗുരുതരമാണ്…”  

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വാക്കുകളാണിത്. കൊറോണ രോഗത്തെ നിയന്ത്രിക്കാനുള്ള ലോക്ഡൗണ്‍ പൂര്‍ണമായി അനുസരിച്ച് കൊച്ചിയിലെ വീട്ടില്‍ത്തന്നെയിരിക്കുകയാണദ്ദേഹം. എന്നും വീട്ടിലിരിക്കാനാണ് അദ്ദേഹത്തിന് താല്പര്യം. ജോലി ഉള്ളപ്പോള്‍ മാത്രം യാത്ര പോകുകയും വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യും. അല്ലാത്തപ്പോഴെല്ലാം വീട്ടില്‍ത്തന്നെ. വീട്ടിലെ അന്തരീക്ഷം നല്‍കുന്ന സന്തോഷം മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വീടിനെയും വീട്ടന്തരീക്ഷത്തെയും അത്രമേല്‍ സ്‌നേഹിക്കുന്നതിനാലും അറിയാവുന്നതിനാലുമാണ് കുടുംബങ്ങള്‍ ഇഷ്ടപ്പെട്ട നല്ല സിനിമകളെടുക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും  അദ്ദേഹം പറയുന്നു.

”ഇപ്പോള്‍ ഞാന്‍ വീട്ടിലിരിക്കുന്നത് വീടിനെ ഇഷ്ടപ്പെടുന്നതുകൊണ്ടു മാത്രമല്ല. ഇത് ഞാനെന്റെ നാടിനുവേണ്ടി ചെയ്യുന്ന കടമയാണ്. വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ. വൈറസിന്റെ ഭീകരത എത്രത്തോളമാണെന്ന് ആവുന്നത്ര പത്രമാധ്യമങ്ങള്‍ പറഞ്ഞു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ കൊറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം! നേരിട്ടുള്ള യുദ്ധത്തിനു കാത്തു നില്‍ക്കാതെ, കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിന് ഏകമാര്‍ഗം പുറത്തിറങ്ങാതെ  ഈ ഒരു ഘട്ടം കഴിയുന്നത് വരെ  നാം വീട്ടില്‍  കതകടച്ചിരിക്കുക എന്നതാണ്. വീടിന്റെ ലക്ഷ്മണരേഖ എന്ന് നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിച്ചതും അതു തന്നെയാണ്.”

ഒരു ധ്യാനമെന്നോ  തപസ്സെന്നോ കരുതുക

എല്ലാത്തിനെയും നിസ്സാരവത്കരിക്കുന്ന മലയാളിക്ക് അനുസരണാശീലവും കുറവാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞിട്ടും സമ്പൂര്‍ണ്ണമായ അടച്ചിടല്‍ സാധ്യമാകാത്തത്. ഒരു വണ്ടി പോലുമില്ലാത്ത റോഡ് കാണാനാകുന്നില്ല. ലോക്ഡൗണ്‍ പൂര്‍ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല. പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു.  ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം’ എന്ന  പ്രയോഗത്തോട്  പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാല്‍ നാം ഈ കടമ്പ കടക്കും. അതിനു നാം കാശു മുടക്കേണ്ട , അധ്വാനിക്കേണ്ട , വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത്  നിന്ന് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ ഇതിനെ കരുതുക…

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പത്രങ്ങള്‍ വായിക്കുകയാണിപ്പോള്‍ പതിവ്. ചാനലുകളിലെ വാര്‍ത്തകള്‍ സ്ഥിരമായി കണ്ടു മടുത്തു. ദൃശ്യമാധ്യമങ്ങള്‍ ക്രിക്കറ്റിലെ സ്‌കോര്‍ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളില്‍ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും  പറഞ്ഞുകൊണ്ടേയിരിക്കുന്നു. എത്ര അസ്വസ്ഥതയാണത് സൃഷ്ടിക്കുന്നത്. മനസ്സ് ശാന്തമാക്കാന്‍ ചാനല്‍ മാറ്റും. പഴയ ചില പാട്ടുകളിലേക്ക്….പഴയ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിലേക്ക്….ഓര്‍മകള്‍ക്ക് എന്തു സുഗന്ധം!

Tags: covidCoronacoronavirusBalachandra Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; അഭിഭാഷകന്‍ അറസ്റ്റില്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.