കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു. ഏതാണ്ട് അറുപത് കോടി രൂപയോളം വരുമിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ എണ്ണക്കമ്പനി കള്‍ പാചകവാതകം കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമാണെന്ന് കേരള ലക്ഷദ്വീപ് എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന്‍ പറഞ്ഞു.
ആംബുലന്‍സുകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സേവനം ലഭ്യമാക്കാനും പെട്രോള്‍ പമ്പുകള്‍ സുസജ്ജമാണ്.എല്‍പിജി വിതരണ രംഗത്തുള്ളവര്‍ക്കായി എണ്ണകമ്പനികള്‍ എക്‌സ് ഗ്രേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോറൂം സ്റ്റാഫ്, ഗോഡൗണ്‍ കീപ്പര്‍മാര്‍, എല്‍പിജി മെക്കാനിക്കുകള്‍, ഡെലിവറി ബോയ്‌സ്, കസ്റ്റമര്‍ അറ്റന്‍ഡന്റസ്, ബള്‍ക്ക് ട്രക്ക് െ്രെഡവര്‍മാര്‍ എന്നിവര്‍ക്കാണ് എക്‌സ് ഗ്രേഷ്യ ലഭിക്കുക. ഈ ജീവനക്കാര്‍ വൈറസ് ബാധയില്‍ മരണമടഞ്ഞാല്‍ 5,00,000 രൂപ ജീവിത പങ്കാളിക്കോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: