ന്യൂദല്‍ഹി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പടര്‍ത്തി നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ മുസ്ലീം മതസംഘടന തബ്ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ഷിയാ സംഘടനകള്‍. തബ്ലീഗി ജമാഅത്ത് ചാവേറുകളെ സൃഷ്ടിക്കുന്നവരാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി പറഞ്ഞു. അതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ തടയണമെന്നും തബ്ലീഗിനെ നിരോധിക്കണമെന്നും അദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തബ്ലീഗി ജമാഅത്ത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന് പ്രധാനമന്ത്രിയെ സമീപിച്ചു. തബ്ലീഗി തലവന്റെ വര്‍ഗീയത കലര്‍ന്ന പ്രതികരണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ കമ്മീഷന് അംഗം പര്‍വീന്ദര്‍ സിങ് പ്രധാനമന്ത്രിക്ക്ക ത്തെഴുതി.
വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് വഖഫ് മന്ത്രി മുഹ്സീന് റാസയും രംഗത്തെത്തി. തബ്ലീഗി ജമാഅത്ത് ഭീകര സംഘടനെയാണെന്ന് അദഹം അഭിപ്രായപ്പെട്ടു. ഒരു വിപത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപോലും മുഖവിലയ്ക്കെടുക്കാതെ അവര്‍ സമ്മേളനം നടത്തി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉചിത നടപടികള്‍ സ്വീകരിക്കും. മുഹ്സീന് റാസ പറഞ്ഞു.
തബ്ലീഗി ജമാഅത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തെ കൊറോണ ബാധ രൂക്ഷമാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ നടത്തിയ മതസമ്മേളനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. വൈറസ് ബാധിച്ചവരില്‍ 20 ശതമാനവും തബ്ലീഗ് മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നും മരണമടഞ്ഞവരില്‍ 20 പേര്‍ക്കെങ്കിലും സമ്മേളനവുമായി ബന്ധമുണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
തെലങ്കാനയില്‍ മരിച്ച ഒന്‍പതു പേരും ദല്‍ഹി, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മരണമടഞ്ഞവരില്‍ രണ്ടു പേര് വീതവും സമ്മേളനത്തിന് പോയവരാണ്. അങ്ങനെ തന്നെ 15 മരണം. കര്‍ണാടകത്തിലെ തുമക്കുരുവില്‍ മരിച്ച മൗലവിയും ആന്ധ്രയിലും ഗുജറാത്തിലും ബിഹാറിലും മരണമടഞ്ഞ ഓരോരുത്തരും നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമേ സമ്മേളനത്തില്‍ പങ്കെ ടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം ദല്‍ഹിയില്‍ പനി ബാധിച്ച് മരണമടഞ്ഞിരുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിന കൊറോണക്കേസില്‍ പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: