ലാഹോര്‍: രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി നിസാമുദ്ദീന്‍ മര്‍ക്കസില്‍ സമ്മേളനം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനിലും തബ്ലീഗ് സമ്മേളനം നടത്തിയതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ തബ്ലീഗ് സമ്മേളനത്തില്‍ രണ്ടരലക്ഷം പേരാണ് പങ്കെടുത്തത്.
ഇതില്‍ പങ്കെടുത്ത നൂറിലധികം ആളുകള്‍ക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി പങ്കെടുത്ത എത്രപേരിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ടാകാം എന്നതില്‍ പാക്കിസ്ഥാന് ഒരു നിശ്ചയവും ഇല്ല. ഇത്രയും അധികം ആളുകളിലേക്ക് കോവിഡ് ബാധിച്ചാല്‍ തന്നെ ആരോഗ്യ രംഗം ഇതിനെ എങ്ങിനെ നേരിടും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
മറ്റ് രാജ്യങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ പുലര്‍ത്തിയ ജാഗ്രത പാക്കിസ്ഥാന് കാട്ടിയില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇറാനില്‍ നിന്ന് പാക്കിസ്ഥാനില്‍ എത്തിയ തീര്‍ത്ഥാടകരിലാണ് നിലവില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തബ്ലീഗില് പങ്കെടുത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുകയാണ്.
അതേസമയം രാജ്യത്തെ സാഹചര്യങ്ങള്‍ രൂക്ഷമായിട്ടും ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുള്ള ആശയക്കുഴപ്പം നീക്കുന്നതിനോ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനോ തെയ്യാറാകുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: